ലോകാരോഗ്യദിനം ജില്ലാതല റാലിയും സെമിനാറും ഇന്ന്

മുരിക്കാശ്ശേരി: ലോകാരോഗ്യദിനത്തോടനുബന്ധിച്ച് ഇന്ന് റാലിയും സെമിനാറും രാവിലെ 9.30ന് മുരിക്കാശ്ശേരി  പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്തു നിന്നും ആരംഭിച്ച് മുരിക്കാശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ അവസാനിക്കും.  റാലി സബ് ഇന്‍സ്‌പെക്ടര്‍ ഫഌഗ് ഓഫ് ചെയ്യും. തുടര്‍ന്ന് നടക്കുന്ന പൊതുപരിപാടിയും സെമിനാറും അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എംപി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി കെ രാജു അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്തംഗം നോബിള്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ #െമെഡിക്കല്‍ ഓഫീസര്‍ ഡോ. പി കെ സുഷമ വിഷയാവതരണം നടത്തും. ബ്ലോക്ക്, ഗ്രാമപഞ്ചായത്തു ജനപ്രതിനിധികള്‍  മറ്റു സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങി വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. ഏപ്രില്‍ ഏഴ് മുതല്‍ 13 വരെ ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടക്കും.     എല്ലാവര്‍ക്കും ആരോഗ്യം എന്ന മുദ്രാവാക്യത്തിലൂന്നി സാര്‍വ്വത്രികാരോഗ്യ പരിരക്ഷ എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും എന്ന സന്ദേശമാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്നത്. ഇതിനോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ബ്ലോക്ക്തലങ്ങളിലും സെമിനാറുകളും ആരോഗ്യബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top