ലോകത്ത് മാധ്യമസ്വാതന്ത്ര്യം കുറഞ്ഞ് വരുന്നു: നിക്ക് ഉട്ട്

ആലപ്പുഴ: ലോകത്ത് മാധ്യമസ്വാതന്ത്ര്യം കുറഞ്ഞുവരുന്നതായി ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട്. തന്റെ വിഖ്യാത ചിത്രമായ വിയറ്റ്‌നാം യുദ്ധകാലത്തെ കുട്ടിയുടെ ചിത്രം ഇക്കാലത്തായിരുന്നുവെങ്കില്‍ ഒരുപക്ഷേ, വളിച്ചംകാണില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയ ശേഷം മാധ്യമങ്ങളോട്  സംസാരിക്കുകയായിരുന്നു നിക്ക് ഉട്ട്.
തന്നെ ലോകപ്രശസ്തനാക്കിയ വിയറ്റ്‌നാമീസ് പെണ്‍കുട്ടി കിംഫുക്കിന്റെ ഫോട്ടോ പകര്‍ത്താനുണ്ടായ സാഹചര്യം തന്നെയാണ് തന്റെ ഫോട്ടോഗ്രഫി ജീവിതത്തില്‍ മറക്കാനാവാത്തത്. കത്തിച്ച് ചാമ്പലാക്കുന്ന നാപാം മിശ്രിതമുപയോഗിച്ചുള്ള ബോംബായിരുന്നു അവിടെ ഉപയോഗിച്ചിരുന്നത്. ബോംബിങില്‍ കിംഫുക്കിന്റെ വസ്ത്രങ്ങള്‍ ഉരുകിയൊലിച്ച് ഇല്ലാതാവുകയായിരുന്നു. പിന്നീട് ആ കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായി താന്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോസ് ആഞ്ചലസ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റൗള്‍ റോ, ഓസ്‌കര്‍ ജേതാവ് റസൂല്‍പൂക്കുട്ടി, എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

RELATED STORIES

Share it
Top