ലോകത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്ററായി പ്രഗ്‌നാനന്ദഓര്‍ട്ടിസൈന്‍: ലോകത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്റര്‍ പട്ടം സ്വന്തമാക്കുന്ന താരമെന്ന നേട്ടം ഇനി ചെന്നൈ ബാലന്‍ ആര്‍ പ്രഗ്‌നാനന്ദയ്ക്ക്. 12 വര്‍ഷവും 10 മാസവും 13 ദിവസവുമുള്ള സമയത്താണ് താരം ഇന്ത്യന്‍ യശസ്സുയര്‍ത്തിയത്. 1990ല്‍ 10 വയസ്സും ഏഴ് മാസവുമുള്ളപ്പോള്‍ ഉക്രെയ്‌ന്റെ സെര്‍ജി കര്യാക്കിന്‍ നേടിയ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയാണ് ഇന്നും തിരുത്തപ്പെടാതെ നിലനില്‍ക്കുന്നത്. ഇറ്റലിയിലെ ഓര്‍ട്ടിസൈനില്‍ വച്ച് നടന്ന ഗ്രഡൈന്‍ ചെസ്സ് ചാംപ്യന്‍ഷിപ്പില്‍ കാഴ്ച വച്ച മികച്ച പ്രകടനമാണ് താരത്തെ ഈ ബഹുമതി തേടിയെത്തിയെത്താന്‍ കാരണമായത്. ഇന്നലെ എട്ടാം റൗണ്ടില്‍ ആതിഥേയ ഗ്രാന്‍ഡ് മാസ്റ്ററായ ലൂക്കാ മൊറോനിയെ പരാജയപ്പെടുത്തിയാണ് താരം ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.  നിലവില്‍ എട്ട് റൗണ്ടുകള്‍ പൂര്‍ത്തിയായതോടെ ക്രെയാഷ്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ സാരിക് ഇവാന് പിറകില്‍ രണ്ടാം സ്ഥാനത്താണ് ഈ ഇന്ത്യന്‍ താരം.

RELATED STORIES

Share it
Top