ലോകത്തിലെ ഏറ്റവും സമ്പത്തുള്ള രണ്ടാമത്തെ സ്‌പോര്‍ട്‌സ് ക്ലബ്ബായി മാ. യുനൈറ്റഡ്


ലണ്ടന്‍: ലോകത്തിലെ ഏറ്റവും സമ്പത്തുള്ള രണ്ടാമത്തെ സ്‌പോര്‍ട്‌സ് ക്ലബ്ബായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ഫോബ്‌സ് മാസിക പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 3.16 ബില്യണ്‍ പൗണ്ടാണ്  മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സമ്പാദ്യം. എന്‍എഫ്എല്‍ ക്ലബ്ബായ ഡല്ലാസ് കൗബോയ്‌സാണ് ഏറ്റവും വിലപിടിപ്പുള്ള ക്ലബ്ബ്. 3.67 ബില്യണ്‍ പൗണ്ടാണ് ഡല്ലാസ് കൗബോയിയുടെ സമ്പാദ്യം. സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബായ റയല്‍ മാഡ്രിഡാണ് പട്ടികയിലെ മൂന്നാം സ്ഥാനത്ത്. 3.14 ബില്യണ്‍ പൗണ്ടാണ് റയലിന്റെ സമ്പാദ്യം. 3.11 ബില്യണ്‍ പൗണ്ട് സമ്പാദ്യമുള്ള ബാഴ്‌സലോണയുടെ ഫുട്‌ബോള്‍ ക്ലബ്ബാണ് നാലാം സ്ഥാനത്ത്. പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി (1.89 ബില്യണ്‍ പൗണ്ട്) 30ാം സ്ഥാനത്തും ആഴ്‌സനല്‍ (1.71 ബില്യണ്‍ പൗണ്ട്) 39ാം സ്ഥാനത്തും ചെല്‍സി (1.58 ബില്യണ്‍ പൗണ്ട്) 46ാം സ്ഥാനത്തുമാണുള്ളത്.

RELATED STORIES

Share it
Top