ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനാണ് മോദിയെന്ന് ബിജെപി മന്ത്രി

ന്യഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബിജെപി മന്ത്രി. രാജസ്ഥാനിലെ തൊഴില്‍ മന്ത്രി ജശ്വന്ത് സിങ് യാദവ് ആണ് നരേന്ദ്രമോദിയെ അഴിമതിക്കാരനെന്ന് വിശേഷിപ്പിച്ചത്.


ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തെക്കുറിച്ച് പരാമര്‍ശിക്കവെയാണ് മന്ത്രിയുടെ പ്രസ്താവന. 'ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനായ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടിടങ്ങളിലും വലിയ വിജയം നേടാന്‍ സാധിച്ചു'-എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ ഒരു കാര്‍ഷിക വ്യാപാര സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പ്രധാനമന്ത്രിയെ അഴിമതിക്കാരനെന്ന് വിളിക്കുന്ന മന്ത്രിയുടെ വീഡിയോ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദേശീയ മാധ്യമങ്ങളടക്കം പ്രസ്താവന വാര്‍ത്തയാക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ബിജെപി വൃത്തങ്ങളോ മന്ത്രിയുടെ ഓഫീസോ വിശദീകരണം നല്‍കിയിട്ടില്ല.

RELATED STORIES

Share it
Top