ലോകത്തിലെ ഏറ്റവും പ്രായമേറിയ ഒറാങ്ഉട്ടാന്‍ വിടവാങ്ങി

കാന്‍ബറ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സുമാത്രന്‍ ഒറാങ്ഉട്ടാന്‍ ആസ്‌ത്രേലിയയില്‍ വിടവാങ്ങി. ആസ്‌ത്രേലിയയിലെ പെര്‍ത്ത് മൃഗശാലയില്‍ വച്ചാണ് 62 വയസ്സ് പ്രായമായ പ്വാന്‍ എന്ന ഒറാങ്ഉട്ടാന്റെ അന്ത്യം. 2016ല്‍ ഏറ്റവും പ്രായംകൂടിയ ഒറാങ്ഉട്ടാന്‍ എന്നതില്‍ ഗിന്നസ് റെക്കോഡ് നേടിയിരുന്നു. സാധാരണഗതിയില്‍ സുമാത്രന്‍ ഒറാങ്ഉട്ടാനുകള്‍ 50 വയസ്സുവരെയാണു ജീവിക്കുക. 1968ല്‍ മലേഷ്യയില്‍ നിന്നു സമ്മാനമായി ലഭിച്ചതു മുതല്‍ പെര്‍ത്തിലെ മൃഗശാലയില്‍ കഴിയുകയായിരുന്ന ഒറാങ്ഉട്ടാന്‍ മുത്തശ്ശി വാര്‍ധക്യസഹജമായ അസുഖം കാരണമാണ് മരിച്ചത്. വിവിധ രാജ്യങ്ങളിലായി 11 മക്കളും 54 പേരമക്കളുമാണ് ഇതിനുള്ളത്.

RELATED STORIES

Share it
Top