ലോകത്തിലെ ആദ്യത്തെ പറക്കും ബൈക്ക് ഇന്ന് ദുബയില്‍ പുറത്തിറങ്ങും

FLYING-BIKE.

ദുബയ്: നഗരത്തിലെ ഗതാഗത കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ ഏവരും സ്വപ്‌നം കാണുന്ന ലോകത്തിലെ ആദ്യത്തെ പറക്കും ബൈക്ക് ഇന്ന് ദുബയില്‍ പുറത്തിറക്കും. ഫ്‌ളൈക്ക് എന്ന പേരിലറിയപ്പെടുന്ന ഈ ഡ്രോണിന് 7.35 ലക്ഷം ദിര്‍ഹമാണ് വില.ദുബയില്‍ മരീന്‍ ക്ലബ്ബില്‍ വെച്ച് നടക്കുന്ന പ്രദര്‍ശനത്തിലാണ് ഈ ബൈക്ക് പുറത്തിറക്കുന്നത്. ആറ് ഭ്രമണ ഭാഗങ്ങളുള്ള ഈ പറക്കും ബൈക്കിന് 3 ഭാഗങ്ങളാണുള്ളത്. യൂടൂബില്‍ ഏറെ പേരെ ആകര്ഷിച്ച ഈ ബൈക്ക് പോലീസിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ ഉപകാരപ്രദമായിരിക്കും. 365 ഡിഗ്രി വരെ കറക്കാന്‍ കഴിയുന്നത് കൊണ്ട് ഏത് ഭാഗത്തേക്കും പെട്ടെ ന്ന് തിരിക്കാന്‍ കഴിയും. ശനിയാഴ്ച വരെ നടക്കുന്ന പ്രദര്‍ശനത്തിന്റെ ടിക്കറ്റിന് 40 ദിര്‍ഹമാണ് നിരക്ക്

RELATED STORIES

Share it
Top