ലോകകപ്പ് വേദി മാറ്റാന്‍ ബ്രിട്ടന്‍ ശ്രമിക്കുന്നതായി റഷ്യ

മോസ്‌കോ: ഇത്തവണത്തെ ലോകകപ്പ് മല്‍സരങ്ങള്‍ തടസ്സപ്പെടുത്താന്‍ ബ്രിട്ടനും യുഎസുമടക്കമുള്ള രാജ്യങ്ങള്‍ ശ്രമിക്കുന്നതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം.
ജൂണ്‍ 14നാണ് റഷ്യ ആതിഥേയരാവുന്ന ലോകകപ്പ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. മല്‍സരങ്ങള്‍ റഷ്യക്ക് പുറത്തെത്തിക്കാനാണ് ബ്രിട്ടനും സഖ്യകക്ഷികളും ശ്രമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ വ്യക്തമാക്കി. ബ്രിട്ടനിലെ സാലിസ്ബറിയില്‍ മുന്‍ റഷ്യന്‍ ഉദ്യോഗസ്ഥനു നേര്‍ക്കുണ്ടായ വിഷ പദാര്‍ഥ ആക്രമണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയിലുണ്ടായ നയതന്ത്ര തര്‍ക്കം തുടരുന്നതിനിടെയാണ് സഖറോവയുടെ പ്രതികരണം.
അതേസമയം, സമുദ്രാന്തര കേബിളുകള്‍ തകര്‍ത്ത് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലാക്കാന്‍ റഷ്യ ശ്രമിക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. യുഎസും സഖ്യകക്ഷികളുമായി ബന്ധപ്പെടുന്നത് തടയാനാണ് നീക്കം. റഷ്യന്‍ നാവികസേനയുടെ കപ്പലുകളും മുങ്ങിക്കപ്പലുകളും ഇത്തരമൊരു ശ്രമം തുടരുന്നതായി യുഎസ് യൂറോപ്യന്‍ സൈനിക കമാന്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നു. കേബിളുകള്‍ നശിപ്പിക്കപ്പെട്ടാല്‍ രാജ്യാന്തര സാമ്പത്തിക ഇടപാടുകളെ ബാധിക്കും. ഇന്ധന ഇറക്കുമതിയുടെ ഭാഗമായി എണ്ണ ഉല്‍പാദക രാജ്യങ്ങളിലേക്ക് പണമയക്കുന്നതടക്കമുള്ള നടപടികള്‍ തടസ്സപ്പെടാന്‍ ഇത് കാരണമാവുമെന്നും യുഎസ് വ്യക്തമാക്കി.

RELATED STORIES

Share it
Top