അര്‍ജന്റീനയെ ഐസ്‌ലന്‍ഡ് സമനിലയില്‍ പൂട്ടി


അര്‍ജന്റീനയെ ഐസ്‌ലന്‍ഡ് സമനിലയില്‍ പൂട്ടി
മോസ്‌കോ: ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനയും ഐസ്‌ലന്‍ഡും തമ്മില്‍ നടക്കുന്ന ആവേശപോരാട്ടം 1-1 സമനിലയില്‍ കലാശിച്ചു. ആദ്യമായി ലോകകപ്പ് കളിക്കുന്ന ഐസ്‌ലന്‍ഡ് മികച്ച പോരാട്ടം തന്നെ പുറത്തെടുത്തതോടെ മെസ്സിയും സംഘവും വെള്ളം കുടിക്കുകയായിരുന്നു. അര്‍ജന്റീനയ്ക്ക് വേണ്ടി 19ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ വലകുലുക്കിയപ്പോള്‍ 23ാം മിനിറ്റില്‍ അല്‍ഫ്രഡ് ഫിന്‍ബോഗ്‌സനാണ് ഐസ്‌ലന്‍ഡിന് വേണ്ടി വലകുലുക്കിയത്. മല്‍സരം സമനിലയില്‍ കലാശിച്ചതോടെ ഇരു കൂട്ടരും ഗ്രൂപ്പ് ഡിയില്‍ 1-1 സമനില പങ്കിട്ടു.


7:22:56 PMലോകകപ്പ് ലൈവ് അപ്‌ഡേറ്റ്‌സ്: ആദ്യ പകുതിയില്‍ അര്‍ജന്റീനയും  ഐസ്‌ലന്‍ഡും സമാസമം
മോസ്‌കോ: ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനയും ഐസ്ലന്‍ഡും തമ്മില്‍ നടക്കുന്ന ആവേശപോരാട്ടത്തിന്റെ ആദ്യ പകുതി 1-1 സമനിലയില്‍. അര്‍ജന്റീനയ്ക്ക് വേണ്ടി 19ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ വലകുലുക്കിയപ്പോള്‍ 23ാം മിനിറ്റില്‍ അല്‍ഫ്രഡ് ഫിന്‍ബോഗ്‌സനാണ് ഐസ്‌ലന്‍ഡിന് വേണ്ടി വലകുലുക്കിയത്.

RELATED STORIES

Share it
Top