ലോകകപ്പ്: ലുലു മാളിലെ ആഘോഷങ്ങള്‍ക്ക് മമ്മൂട്ടി തുടക്കം കുറിച്ചു

കൊച്ചി: ലോകകപ്പ് ഫുട്‌ബോ ള്‍ ടൂര്‍ണമെന്റിന്റെ ആഘോഷരാവുകള്‍ അവിസ്മരണീയമാക്കാന്‍ ലുലു മാള്‍ ഒരുങ്ങി. ആഘോഷ പരിപാടികള്‍ക്ക് മമ്മൂട്ടിയും സംവിധായകന്‍ ജോഷിയും തുടക്കം കുറിച്ചു. ലുലു മാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, ലുലു മീഡിയ കോ-ഓഡിനേറ്റര്‍ എന്‍ ബി സ്വരാജ്, ലുലു മാള്‍ മാനേജര്‍ കെ കെ ശരീഫ് ചടങ്ങില്‍ പങ്കെടുത്തു.
ഇന്ന് തുടങ്ങുന്ന പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളോടെ മാളിനുള്ളില്‍ ഒരു ഫുട്‌ബോള്‍ സോണ്‍ തുറക്കുകയാണ്. പ്രവചന മല്‍സരങ്ങളും ഇന്ന് ആരംഭിക്കും. പ്രവചന മല്‍സരത്തില്‍ പങ്കെടുത്തു വിജയിക്കുന്നവര്‍ക്ക് ആകര്‍ഷക സമ്മാനങ്ങള്‍ ലഭിക്കും. ജൂണ്‍ 30നും ജൂലൈ ഒന്നിനും സോണി പ്ലേ സ്റ്റേഷനും ഇമ്മോര്‍ട്ടല്‍ ഗെയിമേഴ്‌സും ചേര്‍ന്നു നടത്തുന്ന ഫിഫ ഗെയ്മിങ് രാവിലെ 10 മുതല്‍ 11 വരെ അരങ്ങേറും. ഐജിഎഫ്‌സി വേള്‍ഡ് കപ്പ് എഡിഷന്‍ 2018 എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി ഗെയിമര്‍മാരുടെ മികവ് മാറ്റുരയ്ക്കുന്ന വേദിയാവും. സോളോ ഗെയിമില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് പിഎസ് 4 പ്രോ സമ്മാനമായി ലഭിക്കും. മറ്റു വിജയികള്‍ക്ക് കാഷ് അവാര്‍ഡും സമ്മാനിക്കും. മല്‍സരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ംംം. ശാാീൃമേഹഴമാലൃ.െശി എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
ജൂലൈ 12 മുതല്‍ 15 വരെ രാജ്യാന്തര ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോളര്‍മാരുടെ പ്രദര്‍ശനവും അരങ്ങേറും.

RELATED STORIES

Share it
Top