ലോകകപ്പ് യോഗ്യത : അഞ്ച് ഗോളില്‍ ഇറ്റാലിയന്‍ ജയംഉദിന്‍: 2018ലെ ഫിഫ ലോകകപ്പ് യോഗ്യത തേടിയിറങ്ങിയ ഇറ്റലിക്കും സ്‌പെയിനും സൂപ്പര്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളില്‍ ഇറ്റലി ലിക്റ്റന്‍സ്റ്റൈനെ മടക്കിയയച്ചപ്പോള്‍ മസിഡോനിയക്കെതിരേ 1-2 എന്ന ഗോള്‍നിലയിലാണ് സ്‌പെയിന്‍ തോല്‍പിച്ചത്. യൂറോപ്യന്‍ ഗ്രൂപ്പ് ജിയില്‍ രണ്ടാമനായ ഇറ്റലിക്ക് ജയം അനിവാര്യമായിരുന്ന മല്‍സരത്തില്‍ ലിക്റ്റന്‍സ്റ്റൈന്റെ വല ആദ്യം കുലുക്കിയത് ലോറെന്‍സോ ഇന്‍സൈന്‍ ആയിരുന്നു. 35ാം മിനിറ്റില്‍ ഇന്‍സൈന്‍ തുടങ്ങിയ ഗോള്‍വേട്ടയിലേക്ക് 52ാം മിനിറ്റില്‍ ബെലോറ്റി, 74ാം മിനിറ്റില്‍ എഡര്‍, 83ാം മിനിറ്റില്‍ ബെര്‍നാദ്ചി, 91ാം മിനിറ്റില്‍ ഗബ്യാദിനി എന്നിവരും സംഭാവന നല്‍കിയപ്പോള്‍ വമ്പന്‍ ജയത്തോടെ ഇറ്റലി 16 പോയിന്റുകള്‍ സ്വന്തമാക്കി. ആദ്യപകുതിയില്‍ ഡേവിഡ് സില്‍വ (15ാം മിനിറ്റ്), ഡിയാഗോ കോസ്റ്റ (27ാം മിനിറ്റ്) എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സ്‌പെയിന്‍ വിജയമുറപ്പിക്കുകയായിരുന്നു. റിസ്‌തോവ്‌സ്‌കി 66ാം മിനിറ്റില്‍ മസിഡോനിയക്ക് വേണ്ടി അക്കൗണ്ട് തുറന്നെങ്കിലും സ്പാനിഷ് ആധിപത്യം മറികടക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. മറ്റു മല്‍സരങ്ങളില്‍ ക്രൊയേഷ്യക്കെതിരേ ഐസ്‌ലന്‍ഡ് ഏകപക്ഷീയമായ ഒറ്റഗോളില്‍ ജയം നേടിയപ്പോള്‍ സെര്‍ബിയ- വെയ്ല്‍സ് മല്‍സരം 1-1ന് സമനിലയില്‍ കലാശിച്ചു. ഇസ്രയേലിനെതിരേ എതിരില്ലാത്ത മൂന്ന് ഗോളില്‍ അല്‍ബേനിയ ജയം നേടി. കൊസോവയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തുര്‍ക്കിയും തോല്‍പിച്ചു.

RELATED STORIES

Share it
Top