ലോകകപ്പ് ഫുട്‌ബോള്‍ മലപ്പുറത്ത്

മലപ്പുറം: ഈ വര്‍ഷം റഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് ഉപയോഗിക്കുന്ന ഫുട്‌ബോള്‍ മലപ്പുറം ജില്ലയിലെത്തി. മലപ്പുറം നാഷനല്‍, മഞ്ചേരി കോസ്‌മോ സ്‌പോര്‍ട്‌സ് ഷോറൂമുകളുടെ ഉടമ ഏരിക്കുന്നന്‍ മുഹമ്മദ് മുസ്തഫയാണു റഷ്യന്‍ ലോകകപ്പിലെ ‘ടെലിസ്റ്റാര്‍’ ഫുട്‌ബോള്‍ ജില്ലയിലെത്തിച്ചത്. 9,999 രൂപ കൊടുത്താണ് മുസ്തഫ പന്ത് വാങ്ങിയത്. കേരളത്തില്‍ നാല് പന്തുകളാണ് വിതരണത്തിനെത്തിയത്.
ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെ ജുബുലാനിയും ബ്രസീല്‍ ലോകകപ്പിലെ ബ്രസൂക്കയും മുസ്തഫ നേരത്തെ മലപ്പുറത്തെത്തിച്ചിരുന്നു. ജില്ലയുടെ ഫുട്‌ബോള്‍ പെരുമ കാത്തുസൂക്ഷിക്കാനാണ് ഫുട്‌ബോള്‍ മലപ്പുറത്ത് എത്തിച്ചതെന്ന് മുസ്തഫ പറഞ്ഞു.

RELATED STORIES

Share it
Top