ലോകകപ്പിലെ മികച്ച ഗോള്‍ പുരസ്‌കാരം ഫ്രാന്‍സിന്റെ ബെഞ്ചമിന്‍ പവാര്‍ഡിന്


സൂറിച്ച്: റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരം ഫ്രാന്‍സ് താരം ബെഞ്ചമിന്‍ പവാര്‍ഡിന്. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്‌ക്കെതിരേ നേടിയ ഗോളാണ് പവാര്‍ഡിനെ പുരസ്‌കാരത്തിലേക്കെത്തിച്ചത്. കൊളംബിയയുടെ ജുവാന്‍ ഫെര്‍ണാണ്ടോയുടെ ഗോളാണ് മികച്ച രണ്ടാമത്തെ ഗോളായി തിരഞ്ഞെടുത്തത്. ജപ്പാനെതിരെയായിരുന്നു ഫെര്‍ണാണ്ടോയുടെ ഗോള്‍ നേട്ടം.
മൂന്നാം സ്ഥാനം ക്രൊയേഷ്യന്‍ ടീം നായകന്‍ ലൂക്കാ മോഡ്രിച്ചിനാണ്. അര്‍ജന്റീനയ്‌ക്കെതിരേയായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. വോട്ടിങിലൂടെയാണ് മികച്ച ഗോളുകള്‍ തിരഞ്ഞെടുത്തത്.

RELATED STORIES

Share it
Top