ലോകകപ്പിനുള്ള ഫ്രാന്‍സ് ടീമിനെ പ്രഖ്യാപിച്ചു; മാര്‍ഷ്യല്‍ പുറത്ത്


പാരിസ്: റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പിനുള്ള ടീമിനെ ഫ്രാന്‍സ് പ്രഖ്യാപിച്ചു.മാഞ്ചസ്റ്റര്‍ യുൈനറ്റഡിന്റെ സ്‌െ്രെടക്കര്‍ ആന്റണി മാര്‍ഷ്യല്‍, ആഴ്‌സനലിന്റെ അലക്‌സാന്‍ഡ്രെ ലാക്‌സെറ്റ എന്നിവരില്ലാതെ ഫ്രാന്‍സിന്റെ ലോകകപ്പ് ടീം. ശക്തമായ സ്‌ട്രൈക്കര്‍മാരുടെ നിരയാണ് ഇത്തവണ ഫ്രാന്‍സിനൊപ്പമുള്ളത്. ഉസ്മാന്‍ ഡെംബലെ, നബില്‍ ഫെക്കിര്‍, ഒലിവര്‍ ജിറൗഡ്, അന്റോണിയോ ഗ്രീസ്മാന്‍, തോമസ് ലെമര്‍, കെയ്‌ലന്‍ എംബാപ്പെ, ഫ്‌ളോറിയന്‍ ടുവിന്‍ എന്നീ പ്രതിഭാസമ്പന്നരായ താരങ്ങളെല്ലാം ഫ്രഞ്ച് ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. മധ്യനിരയില്‍ എന്‍ഗോളോ കാന്റെ, ബ്ലെയ്‌സ് മറ്റുവ്ഡി, പോള്‍ പോഗ്ബ എന്നിവരും നിറഞ്ഞു നില്‍ക്കുന്നു. ഫ്രാന്‍സ് ജഴ്‌സിയില്‍ 18 മല്‍സരങ്ങള്‍ കളിച്ച മാര്‍ഷ്യലിനെ ഒഴിവാക്കിയതാണ് ആരാധകരെ ഏറ്റവും കൂടുതല്‍ അമ്പരപ്പിച്ചത്. റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ കരിം ബെന്‍സേമയ്ക്കും ഫ്രാന്‍സ് ടീമില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ടീം: ഗോള്‍ കീപ്പര്‍ - ഹ്യൂഗോ ലോറിസ് ( ടോട്ടനം), സ്റ്റീവ് മന്‍ഡേണ്ട ( മാഴ്‌സെ), അല്‍ഫോന്‍സ് അറിയോള ( പിഎസ്ജി)
ഡിഫന്‍ഡര്‍ - ലൂക്കാസ് ഹെര്‍മന്‍ഡസ് (അല്റ്റികോ മാഡ്രിഡ്), പ്രസ്‌നല്‍ കിംപെംബെ ( പിഎസ്ജി), ബെഞ്ചമിന്‍ മെന്‍ഡി ( സ്റ്റുറ്റ്ഗാര്‍ട്ട്) ആദില്‍ റമി ( മാഴ്‌സെ), ഡിബ്രില്‍ സിഡ്ബി ( മൊണോക്കോ), സാമുവല്‍ ഉംറ്റിറ്റി ( ബാഴ്‌സലോണ), റാഫേല്‍ വരാനെ ( റയല്‍ മാഡ്രിഡ്)
മിഡ്ഫീല്‍ഡര്‍- എന്‍ഗോളോ കാന്റെ ( ചെല്‍സി), ബ്ലയ്‌സ് മറ്റുവ്ഡി ( യുവന്റസ്), സ്റ്റീവന്‍ എന്‍സോന്‍സി ( സെവിയ്യ), പോള്‍ പോഗ്ബ ( മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), കോറിന്റിന്‍ ടോളിസോ ( ബയേണ്‍ മ്യൂണിക്ക്)
ഫോര്‍വേഡ് - ഉസ്മാന്‍ ഡെംബലെ ( ബാഴ്‌സലോണ), നബില്‍ ഫെക്രി ( ലിയോണ്‍), ഒലിവര്‍ ജിറൗഡ് ( ചെല്‍സി, അന്റോണിയോ ഗ്രിസ്മാന്‍ ( അത്‌ലറ്റികോ മാഡ്രിഡ്), തോമസ് ലിമര്‍ ( മൊണാക്കോ), കെയ്‌ലന്‍ എംബാപ്പെ ( പിഎസ്ജി), ഫ്‌ളോറിയന്‍ ടുവിന്‍ ( മാഴ്‌സെ).

RELATED STORIES

Share it
Top