ലോകകപ്പിനിടെ കാന്റെയെ പിഎസ്ജിയിലേക്ക് ക്ഷണിച്ചു: എംബാപ്പെപാരിസ്: റഷ്യന്‍ ലോകകപ്പിനിടെ എന്‍ഗോളോ കാന്റെയെ പിഎസ്ജിയിലേക്ക് ക്ഷണിച്ചിരുന്നതായി എംബാപ്പെയുടെ വെളിപ്പെടുത്തല്‍. നിലവില്‍ ചെല്‍സിയുടെ താരമായ കാന്റെയോട് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്ക് വരാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ചചെയ്തില്ല. കാരണം ട്രാന്‍സ്ഫറിനെക്കുറിച്ചുള്ള സംസാരങ്ങള്‍ പെട്ടെന്ന് വിവാദമാവുമെന്ന് തനിക്ക് അറിയാമെന്നും എംബാപ്പെ പറഞ്ഞു. കാന്റെയെ പിഎസ്ജിയിലേക്കെത്തിക്കുന്നതിനെക്കുറിച്ച് ക്ലബ്ബ് അധികൃതര്‍ തന്നോട് സംസാരിച്ചിരുന്നു. പിഎസ്ജി പ്രസിഡന്റായ നാസര്‍ അല്‍ ഖെലൈഫിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ കാന്റെയോട് സംസാരിച്ചതെന്നും എംബാപ്പെ പറഞ്ഞു. ട്രാന്‍സ്ഫറില്‍ പിഎസ്ജി ഏറ്റവും വിലകല്‍പ്പിക്കുന്ന താരമാണ് കാന്റെയെന്നും എംബാപ്പെ കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സ്  കിരീടം ചൂടിയപ്പോള്‍ മധ്യനിരയില്‍ മികച്ച പ്രകടനമാണ് കാന്റെ പുറത്തെടുത്തത്. ചെല്‍സിക്കൊപ്പവും ലെസ്റ്റര്‍ സിറ്റിക്കൊപ്പവും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചൂടിയ താരമാണ് കാന്റെ. 2016ല്‍ 32 മില്യണ്‍ യൂറോയ്ക്കാണ് ലെസ്റ്റര്‍ സിറ്റിയില്‍ നിന്ന് കാന്റെ ചെല്‍സിയിലേക്കെത്തിയത്. നിലവില്‍ അഞ്ച് വര്‍ഷത്തെ കരാറാണ്  ചെല്‍സിയുമായി കാന്റെയ്ക്കുള്ളത്.

RELATED STORIES

Share it
Top