ലോകം നന്ദി പറയുന്നത് ഡോ. റിച്ചാര്‍ഡ് ഹാരിയോട്

തായ്‌ലന്‍ഡ് താം ലുവാങ്  ഗുഹയില്‍ നിന്ന് 13 പേരെ പുറത്തെത്തിച്ചപ്പോള്‍ ലോകം നന്ദി പറയുന്നത് ആസ്‌ത്രേലിയക്കാരനായ അനസ്തീസ്യ വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ഹാരിയോടാണ്. ആഴ്ക്കടലിലൂടെ ഡൈവിങ് നടത്തലാണ് ഡോ. റിച്ചാര്‍ഡിന്റെ ഇഷ്ട വിനോദം. തായ് രക്ഷാസംഘം ആവശ്യപ്പെട്ടതു പ്രകാരം അവധി മാറ്റിവച്ചാണ് ഹാരി ദൗത്യത്തിനെത്തിയത്.
ഗുഹയില്‍ നിന്നു കുട്ടികളെ പുറത്തെത്തിക്കാനുള്ള  മാര്‍ഗങ്ങള്‍  തീരുമാനിച്ചതും മരിച്ച രക്ഷാപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി പുറത്തെത്തിച്ചതും ഹാരിയായിരുന്നു. ഗുഹയില്‍ നിന്ന് അവസാനം പുറത്തെത്തിയ രക്ഷാപ്രവര്‍ത്തകനും ഇദ്ദേഹമാണ്. എന്നാല്‍, ഗുഹയില്‍ നിന്നു പുറത്തിറങ്ങിയ ഉടനെ അദ്ദേഹത്തെ തേടിയെത്തിയത് പിതാവിന്റെ മരണവാര്‍ത്തയായിരുന്നു.
രക്ഷാ പ്രവര്‍ത്തകര്‍ക്ക് ലോകത്തിന്റെ വിവിധ ഭാ—ഗങ്ങളില്‍ നിന്ന് അഭിനന്ദനപ്രവാഹിക്കുകയാണ്.

RELATED STORIES

Share it
Top