ലോകം നടുങ്ങിയ കൊലയിലെ 15കാരന് മുസ്‌ലിംകളോട് അടങ്ങാത്ത പക

ജമ്മു: കത്‌വ ജില്ലയില്‍ എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗത്തിനിരയാക്കി കൊന്ന കേസിലെ പ്രതി 15 വയസ്സുകാരന്‍ മുസ്‌ലിംകളോട് അടങ്ങാത്ത പക വച്ചു പുലര്‍ത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍. മേഖലയിലെ വിവിധ മുസ്‌ലിം വിഭാഗങ്ങളുടെ വളര്‍ച്ചയില്‍ കടുത്ത അസഹിഷ്ണുതയാണ് പ്രതിക്കുണ്ടായിരുന്നത്.
ഇതിനാല്‍തന്നെ ഏതുവിധേനയും മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം നടത്തണമെന്ന് ബാലന്‍ ആഗ്രഹിച്ചിരുന്നു. മയക്കുമരുന്ന് നല്‍കി എട്ടുവയസ്സുകാരിയെ ആദ്യമായി പീഡിപ്പിച്ചതും ഈ പയ്യന്‍ ആയിരുന്നു. പോലിസ് സ്‌റ്റേഷനിലെത്തിച്ചപ്പോഴും യാതൊരു ഭാവമാറ്റവുമില്ലാതെയാണ് ബാലന്‍ പെരുമാറിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസിലെ മുഖ്യപ്രതി സാഞ്ചി റാമിന്റെ മരുമകന്‍ ആണ് 15കാരന്‍. പ്രതിക്ക് ചെറുപ്രായത്തില്‍ തന്നെ കടുത്ത അക്രമവാസനയുണ്ടായിരുന്നതായി അമ്മയും ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ വീടിനടുത്തുള്ള ഒരുകൂട്ടം ആളുകളുമായി അക്രമമുണ്ടായതിനെ തുടര്‍ന്ന് അവനെ പോലിസ് പിടികൂടിയിരുന്നുവെന്ന് അമ്മ പറഞ്ഞു.

RELATED STORIES

Share it
Top