ഭാഗ്യം തുണച്ചു; മൊറോക്കോയ്‌ക്കെതിരേ പോര്‍ച്ചുഗലിന് ജയം
7:24:30 PM
മോസ്‌കോ: ഗ്രൂപ്പ് ബിയിലെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മൊറോക്കോയെ തകര്‍ത്ത് പോര്‍ച്ചുഗല്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് പറങ്കിപ്പട വിജയം പിടിച്ചത്. നാലാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിനായി ലക്ഷ്യം കണ്ടെത്തിയത്. കളി മികവില്‍ പോര്‍ച്ചുഗലിനേക്കാള്‍ മൊറോക്കോ ആധിപത്യം പുലര്‍ത്തിയെങ്കിലും ഭാഗ്യം തുണച്ചില്ല. 54 ശതമാനം സമയം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന മൊറോക്കോ 16 തവണയാണ് ഗോള്‍ ശ്രമം നടത്തിയെങ്കിലും ഒരു തവണ പോലും ലക്ഷ്യം കണ്ടെത്താനായില്ല.
6:53:57 PM

മൊറോക്കോയ്‌ക്കെതിരേ പോര്‍ച്ചുഗല്‍ മുന്നില്‍
രണ്ടാം പകുതിയില്‍ പോര്‍ച്ചുഗലിനെതിരേ ശക്തമായ പോരാട്ടം കാഴ്ചവച്ച് മൊറോക്കോ. 52 ശമതാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കുന്ന മൊറോക്കോ 10 തവണ പോര്‍ച്ചുഗല്‍ ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചു. മല്‍സരം 67 ാം മിനിറ്റില്‍ അക്കൗണ്ട് തുറക്കാന്‍ മൊറോക്കോയ്ക്ക് ഫ്രീ കിക്കിലൂടെ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 68 മിനിറ്റ് പിന്നിടുമ്പോള്‍ 1-0ന് പോര്‍ച്ചുഗല്‍ മുന്നില്‍.
6:16:03 PM

ആദ്യ പകുതിയില്‍ പോര്‍ച്ചുഗല്‍ മുന്നില്‍

മൊറോക്കോയ്‌ക്കെതിരേ ആദ്യ പകുതി പിന്നിടുമ്പോള്‍ പോര്‍ച്ചുല്‍ 1-0ന് മുന്നില്‍. 4ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിനായി ലക്ഷ്യം കണ്ടത്. പന്തടക്കത്തില്‍ 52 ശതമാനം സമയത്ത് മുന്നിട്ട് നില്‍ക്കുന്ന മൊറോക്കോ ഏഴ് തവണ ഗോള്‍ ശ്രമം നടത്തിയപ്പോള്‍ അഞ്ച് തവണയാണ് പോര്‍ച്ചുഗല്‍ ഗോള്‍ശ്രമം നടത്തിയത്.
5:59:59 PM

30ാം മിനിറ്റില്‍ പോര്‍ച്ചുഗലിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്കിനെ ടീമിന് മുതലാക്കാനായില്ല. കിക്കെടുത്ത റൊണാള്‍ഡോയുടെ ഷോട്ട് മൊറോക്കോ പ്രതിരോധം തടുത്തിട്ടു.
5:36:43 PMഏഴാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ മൊറോക്കോ ഗോള്‍പോസ്റ്റിന് അരികിലൂടെ കടന്നുപോയി.
5:33:34 PM

മൊറോക്കോയ്‌ക്കെതിരേ പോര്‍ച്ചുഗല്‍ മുന്നില്‍
മൊറോക്കോയ്‌ക്കെതിരേ പോര്‍ച്ചുഗല്‍ മുന്നില്‍. അഞ്ചാം മിനിറ്റില്‍ മോട്ടീഞ്ഞോയുടെ ക്രോസിനെ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിന് ലീഡ് സമ്മാനിച്ചത്.
5:32:00 PM


മോസ്‌കോ: ഗ്രൂപ്പ് ബിയിലെ നിര്‍ണായക പോരാട്ടത്തില്‍ കരുത്തരായും പോര്‍ച്ചുഗലും മൊറോക്കോയും നേര്‍ക്കുനേര്‍. പോര്‍ച്ചുഗല്‍ 4-4-2 ഫോര്‍മാറ്റില്‍ അണിനിക്കുമ്പോള്‍ 4-2-3-1 ഫോര്‍മാറ്റിലാണ് മൊറോക്കോ ഇറങ്ങുന്നത്. ആദ്യ മല്‍സരത്തില്‍ സ്‌പെയിനോട് പോര്‍ച്ചുഗല്‍ സമനില വഴങ്ങിയപ്പോള്‍ ഇറാനോട് മൊറോക്കോ പരാജയപ്പെട്ടിരുന്നു.

RELATED STORIES

Share it
Top