ആസ്‌ത്രേലിയക്കെതിരേ ഫ്രാന്‍സിന് ആവേശ ജയം


കസാന്‍: ഗ്രൂപ്പ് സിയിലെ പോരാട്ടത്തില്‍ ആസ്‌ത്രേലിയക്കെതിരേ ഫ്രാന്‍സിന് ജയം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഫ്രഞ്ച് നിര വിജയം കൊയ്തത്. 58ാം മിനിറ്റില്‍ അന്റോണിയോ ഗ്രിസ്മാനും 81ാം മിനിറ്റില്‍ പോള്‍ പോഗ്ബയും ഫ്രാന്‍സിനുവേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ 62ാം മിനിറ്റില്‍ ജെഡിനാക്കാണ് ആസ്‌ത്രേലിയയുടെ ആശ്വാസ ഗോള്‍ നേടിയത്.  ജയത്തോടെ ഗ്രൂപ്പ് സിയില്‍ നിര്‍ണായകമായ മൂന്ന് പോയിന്റും ഫ്രാന്‍സ് സ്വന്തമാക്കി.
5:08:22 PMലൈവ് അപ്‌ഡേറ്റ്; ആസ്‌ത്രേലിയക്കെതിരേ ഫ്രാന്‍സ് മുന്നില്‍
ആസ്‌ത്രേലിയക്കെതിരേ ഫ്രാന്‍സ് മുന്നില്‍. 81ാം മിനിറ്റില്‍ പോള്‍ പോഗ്ബയാണ് ഫ്രാന്‍സിന് വേണ്ടി ലക്ഷ്യം കണ്ടത്. ഫ്രാന്‍സ് 2 - ആസ്‌ത്രേലിയ 1
4:46:56 PM

ലൈവ് അപ്‌ഡേറ്റ്; ഫ്രാന്‍സിനെതിരേ സമനില പിടിച്ച് ആസ്‌ത്രേലിയ
61ാം മിനിറ്റില്‍ ബോക്‌സില്‍ ഫൗള്‍ ചെയ്തതിന് അനുവദിച്ച് കിട്ടിയ പെനല്‍റ്റിയെ ഉന്നം പിഴക്കാതെ മിലി ജെഡിനാക്ക് വലയിലെത്തിച്ചു. ഫ്രാന്‍സ് 1 - ആസ്‌ത്രേലിയ 1
4:42:23 PM

ലൈവ് അപ്‌ഡേറ്റ്‌സ്: ആസ്‌ത്രേലിയക്കെതിരേ ഫ്രാന്‍സ് മുന്നില്‍
56ാം മിനിറ്റില്‍ അന്റോണിയോ ഗ്രിസ്മാനെ ബോക്‌സില്‍ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച പെനല്‍റ്റിയെ ലക്ഷ്യം പിഴക്കാതെ ഗ്രിസ്മാന്‍ വലയിലെത്തിക്കുകയായിരുന്നു. ഫ്രാന്‍സ് 1 - ആസ്‌ത്രേലിയ 0
4:17:41 PMആദ്യ പകുതി ഗോള്‍ രഹിതം

ഗ്രൂപ്പ് സിയില്‍ നടക്കുന്ന ആസ്‌ത്രേലിയ - ഫ്രാന്‍സ് മല്‍സരം ആദ്യ പകുതി പിന്നിടുമ്പോള്‍ ഗോള്‍ രഹിതം. സൂപ്പര്‍ താരങ്ങളെല്ലാം ഫ്രാന്‍സ് നിരയില്‍ അണിനിരന്നിട്ടും ആസ്‌ത്രേലിയയുടെ പ്രതിരോധ കടമ്പകടക്കാന്‍ ഫ്രാന്‍സിനായില്ല. 55 ശതമാനം പന്തടക്കിവച്ച ഫ്രാന്‍സ് അഞ്ച് തവണ ഗോള്‍ ശ്രമം നടത്തിയപ്പോള്‍ 45 ശതമാനം പന്തടക്കിവച്ച ആസ്‌ത്രേലിയ നാല് തവണയും ഗോളിനായി ശ്രമിച്ചു. പോരാട്ടം ഇഞ്ചോടിഞ്ച്.
4:04:36 PM
3:54:42 PM

മല്‍സരം 26 മിനിറ്റ് പിന്നിട്ടിട്ടും ഇരു കൂട്ടര്‍ക്കും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. പന്തടക്കത്തിലും ഗോള്‍ ശ്രമത്തിലും ഫ്രാന്‍സിനോട് ഇഞ്ചോടിഞ്ച് പൊരുതി ആസ്‌ത്രേലിയ.
3:26:39 PMലൈവ് അപ്‌ഡേറ്റ്‌സ്: ഫ്രാന്‍സ് - ആസ്‌ത്രേലിയ

പോഗ്ബ, ഉംറ്റിറ്റി, വരാനെ, എംബാപ്പെ, ഗ്രിസ്മാന്‍, ഡിംബെല്ലെ എന്നീ സൂപ്പര്‍ താരങ്ങള്‍ ഫ്രാന്‍സിന്റെ ആദ്യ ഇലവനില്‍.

RELATED STORIES

Share it
Top