ലൈറ്റ് ഉപയോഗിച്ചുള്ള മല്‍സ്യബന്ധനം തടയണം

കാവനാട്: ഒരു വിഭാഗം മല്‍സ്യതൊഴിലാളികള്‍ രാത്രിയില്‍ മാരകമായ പ്രകാശം പരത്തുന്ന ലൈറ്റുകള്‍ കടലിനടിത്തട്ടു മുതല്‍ മുകള്‍പ്പരപ്പു വരെ സ്ഥാപിച്ചു മല്‍സ്യബന്ധനം നടത്തുന്നതു മൂലം കൊല്ലം തീരകടലില്‍ മല്‍സ്യ തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥയ്ക്കു കാരണമായിരിക്കുകയാണെന്ന് സ്വതന്ത്ര മല്‍സ്യതൊഴിലാളി ഫെഡറേഷന്‍ .പൂത്തറ, അഞ്ചുതെങ്ങ്, മാമ്പള്ളി മേഖലയിലെ മല്‍സ്യതൊഴിലാളികള്‍ കൊല്ലം പറവൂര്‍ മുതല്‍ പള്ളിത്തോട്ടം മേഖലയിലെ തീരക്കടലില്‍ വന്നു ലൈറ്റുകള്‍ ഉപയോഗിച്ചു തട്ടുമുടി എറിയുന്നു. ഇതു മൂലം ഈ മേഖലയില്‍ ഗില്‍നൈറ്റ് വലകളും ചൂണ്ടയും ഉപയോഗിച്ചു മല്‍സ്യബന്ധനം നടത്തി വരുന്ന പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍ക്കു മല്‍സ്യം കിട്ടാതായിരിക്കുകയാണ്.ഫിഷറീസ് അധികാരികളെ അറിയിച്ചാല്‍ നടപടി തക്ക സമയത്തു ഉണ്ടാകുന്നില്ല. തീരക്കടലും കടലോരവും അശാന്തമാകാന്‍ സാധ്യതയുള്ള ഈപ്രശ്‌നത്തില്‍ ഫിഷറീസ് മന്ത്രിയും ജില്ലാ കലക്ടറും അടിയന്തിരമായി ഇടപ്പെടണം. ലൈറ്റ് ഉപയോഗിച്ചുള്ള മല്‍സ്യബന്ധനം തടയുന്നതിനു നടപടി ഉണ്ടാവണം. തുടര്‍ന്നു നടപടികള്‍ക്കു താമസമുണ്ടായാല്‍ തുടര്‍ന്നുണ്ടാവാന്‍ സാധ്യതയുള്ള സംഘര്‍ഷാവസ്ഥയ്ക്കു കാരണം ബന്ധപ്പെട്ട ഫിഷറീസ് അധികാരികള്‍ക്കു മാത്രമായിരിക്കുമെന്നും സ്വതന്ത്ര മല്‍സ്യതൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എസ് സ്റ്റീഫനും സെക്രട്ടറി എ ആന്‍ഡ്രൂസും സംയുക്ത പ്രസ്താവനയില്‍ അധികാരികള്‍ക്കു മുന്നറിപ്പു നല്‍കി

RELATED STORIES

Share it
Top