ലൈഫ് മിഷന്‍ ഭവനപദ്ധതിയില്‍ നാലുജില്ലകളില്‍ പിറകോട്ട് പോയത് 7685 കുടംബങ്ങള്‍

കൊണ്ടോട്ടി: ലൈഫ് മിഷന്‍ പദ്ധതിയിലെ ആദ്യഘട്ടത്തില്‍ പിറകോട്ട് നിന്നത് തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ 7685 കുടംബങ്ങളെന്ന് കണ്ടെത്തി. വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ വീടിന് ഫണ്ട് അനുവദിച്ചെങ്കിലും പാതിവഴിയില്‍ നിര്‍മാണം നിലച്ചു പോയവരുടെ വീടുകളുടെ പൂര്‍ത്തീകരണമായിരന്നു ലൈഫ് മിഷനില്‍ അദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ 11271 വീടുകളാണ് ഇപ്പോഴും പൂര്‍ത്തിയാവാനുളളത്. ഇവയില്‍ 7685 വീടുകളുമുളളത് തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ്. ഇതിനെ തുടര്‍ന്ന് നാലുജില്ലകളിലും പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ച് കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ലൈഫ് മിഷന്‍ ആദ്യഘട്ട പദ്ധതിയില്‍ 84 ശതമാനമാണ് പൂര്‍ത്തീകരിച്ചത്. തുടര്‍ന്ന് പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പരിശോധനയിലാണ് 11271 വീടുകള്‍ കണ്ടെത്തിയത്. ഇവരില്‍ ഭവന നിര്‍മാണത്തിന് താല്‍പര്യമില്ലാത്തവര്‍, നാളിതുവരെ വീട് കണ്ടെത്താന്‍ കഴിയാത്തവര്‍, പുറം സഹായം ആവശ്യമുളളവര്‍ എന്നിങ്ങിനെ മൂന്നായി തരംതിരിച്ച്് സൂക്ഷ്മതല പരിശോധന നടത്താനാണ് ഉദ്യോഗസ്ഥരെ നിയമിച്ചത്. ഇവര്‍ക്ക് ലൈഫ് മിഷന്‍ അഡ്മിനിസ്‌ട്രേഷനില്‍ നിന്നാണ് ആവശ്യമായ തുക നല്‍കുക.
കഴിഞ്ഞ നവംബര്‍ ഒന്നിനാണു ലൈഫ് മിഷന്‍ ഒന്നാംഘട്ടം ആരംഭിച്ചത്. വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ വീടിന് ഫണ്ട് അനുവദിച്ചെങ്കിലും പാതിവഴിയില്‍ നിര്‍മാണം നിലച്ചു പോയവരുടെ വീടുകളുടെ പൂര്‍ത്തീകരണമായിരന്നു അദ്യഘട്ടം. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീട് നിര്‍മാണത്തിന് ധനസഹായം നല്‍കുന്ന പ്രവര്‍ത്തനമാണ് ലൈഫ് മിഷന്റെ രണ്ടാംഘട്ടം. നാലുലക്ഷം രൂപ നാലുഗഡുക്കളായാണ് രണ്ടാംഘട്ട ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. പട്ടികജാതി വിഭാഗങ്ങള്‍ ആറ് ലക്ഷം രൂപവരെ നല്‍കുന്നുണ്ട്. സംസ്ഥാനത്ത് 3,37,416 പേരാണ് ഭൂരഹിത ഭവന രഹിതരായി ലൈഫ് മിഷന്‍ പദ്ധതിയുടെ ഗുണഭോക്തോക്കളായുളളത്.

RELATED STORIES

Share it
Top