ലൈഫ് പദ്ധതി ഒന്നാംഗഡു വിതരണം ഇന്ന്

പാലക്കാട്: തരൂര്‍ മണ്ഡലത്തിലെ വടക്കഞ്ചേരി, പുതുക്കോട്, കാവശ്ശേരി ഗ്രാമ പഞ്ചായത്തുകളിലെ ലൈഫ് പദ്ധതിയുടെ ആദ്യ ഗഡു വിതരണം പട്ടിത ജാതി- വര്‍ഗ, പിന്നാക്കക്ഷേമ, നിയമ,  സാംസ്‌കാരിക പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എകെ ബാലന്‍ നാളെ ഉദ്ഘാടനം ചെയ്യും.
വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ആദ്യ ഗഡു വിതരണം നാളെ രാവലെ 11ന്് ശെല്‍വം ഓഡിറ്റോറിയത്തില്‍ പട്ടിക ജാതി- വര്‍ഗ്ഗ പിന്നാക്കക്ഷേമ നിയമ സാംസ്‌കാരിക പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് തെരഞ്ഞെടുത്ത അര്‍ഹരായ 132 ഗുണഭോക്താകളില്‍ നിന്ന് എല്ലാ രേഖകളും സമര്‍പ്പിച്ച 52 പേര്‍ക്കാണ് നാളെ ആദ്യ ഗഡു കൈമാറുന്നത്. 40,000 രൂപയാണ് ആദ്യ ഗഡുവായി നല്‍കുന്നത്. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി അധ്യക്ഷനാക്കുന്ന പരിപാടിയില്‍ വി.ഇ.ഒ ഫാജിഷ് വഹാബ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. വടക്കാഞ്ചേരി ഗ്രാമ പഞ്ചായത്ത് അനിത പോള്‍സണ്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എസ്.വി സുധാദേവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എടി ജോസഫ്, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്- വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുക്കും.പുതുക്കോട് ഗ്രാമ പഞ്ചായത്തിന്റെ ലൈഫ് മിഷന്റെ രണ്ടാം ഘട്ടത്തിന്റെ ആദ്യ ഗഡു വിതരണം നാളെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് പഞ്ചായത്ത് പരിസരത്ത് പട്ടിക ജാതി- വര്‍ഗ്ഗ പിന്നാക്കക്ഷേമ നിയമ സാംസ്‌കാരിക പാര്‍ലമെന്ററികാര്യ വകുപ്പ്് മന്ത്രി എകെ ബാലന്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് തെരഞ്ഞെടുത്ത 233 പേരില്‍ നാളെ 101 പേര്‍ക്ക് ആദ്യ ഗഡു കൈമാറും. 40,000 രൂപയാണ് ആദ്യ ഗഡുവായി നല്‍കുന്നത്.
2018-19 വര്‍ഷത്തില്‍ 59,35,600 രൂപ പഞ്ചായത്ത് ലൈഫ് പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുണ്ട്്. എസ്.സി വിഭാഗത്തിനായി 32ലക്ഷവും ജനറല്‍ വിഭാഗത്തിന് 27,35,600 രൂപയുമാണ് മാറ്റിവച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തിന്റെ 11 ലക്ഷം രൂപയും പദ്ധതിയ്ക്കായി ലഭിക്കും. അര്‍ഹത പട്ടികയില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്ത 62 പേരെ ഡിഫര്‍ ചെയ്തിട്ടുണ്ട്. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ബാക്കിയുള്ള അര്‍ഹരായവര്‍ക്ക പദ്ധതിയുടെ ഭാഗമായി തുക നല്‍കുമെന്ന് പഞ്ചായത്ത് പ്രസഡിന്റ് പിഎ ഇസ്മയില്‍ പറഞ്ഞു.കാവശ്ശേരി ഗ്രാമ പഞ്ചായത്തില്‍ മന്ത്രി വൈകീട്ട് മൂന്ന് മണിക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള കഴനി  സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നിര്‍വഹിക്കും. പഞ്ചായത്ത് തെരഞ്ഞെടുത്ത 142 കുടുംബങ്ങളില്‍  110 പേര്‍ക്കാണ് നാളെ ആദ്യ ഗഡുവായി 40,000 രൂപ കൈമാറുന്നത്.  2018-19 വര്‍ഷത്തില്‍ 50,10,000 രൂപ പഞ്ചായത്ത് ലൈഫ് പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുണ്ട്്.

RELATED STORIES

Share it
Top