ലൈഫ് പദ്ധതിയിലൂടെ 344 കുടുംബങ്ങള്‍ക്ക് വീട്‌

വടകര: സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് പദ്ധതിയിയില്‍ ഉള്‍പ്പെടുത്തി നഗരസഭയില്‍ 344 കുടുംബങ്ങള്‍ക്ക് വീട് നല്‍കും. വാര്‍ഡ് സഭകളില്‍ നിന്നും അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റ് ഇന്നലെ ചേര്‍ന്ന് കൗണ്‍സില്‍ യോഗം അംഗീകരിച്ചു. 2018-19 വര്‍ഷത്തെ പദ്ധതികളുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ വ്യാഴാഴ്ച നടക്കുമെന്ന് ചെയര്‍മാന്‍ കെ ശ്രീധരന്‍ കൗണ്‍സില്‍ യോഗത്തെ അറിയിച്ചു.
നഗരസഭ പരിധിയിലെ ഭൂമിയുള്ള ഭവനരഹിതരായ 61 ഗുണഭോക്താക്കള്‍ക്കും, ഭൂമിയും വീടും ഇല്ലാത്ത 283 ഗുണഭോക്താക്കള്‍ക്കുമാണ് സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിച്ചു നല്‍കുക.
ആര്‍ദ്രം പദ്ധതില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ താഴെ അങ്ങാടിയിലെ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ ആറ് വരെ ഒപി സൗകര്യവും മൂന്ന് ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാകും.
പൊതുജനങ്ങള്‍ക്ക് ഉപകാര പ്രദമായ രീതിയില്‍ പദ്ധതി മാറ്റുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫിസറും കിലയിലെ പ്രതിനിധികളും പങ്കെടുക്കുന്ന അവലോകന യോഗം ശനിയാഴ്ച രാവിലെ പത്തിന് മുനിസിപ്പല്‍ സാംസ്‌കാരിക നിലയത്തില്‍ ചേരുാനും കൗണ്‍സിലില്‍ തീരുമാനിച്ചു.
അതേസമയം പ്രതിപക്ഷം ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി ജെടി റോഡില്‍ എംആര്‍എഫ് കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രതിപക്ഷം കൗണ്‍സില്‍ ബഹിഷ്‌കരിച്ചത്.
യോഗത്തില്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷ,ത വഹിച്ചു. കൗസിലര്‍മാരായ ഇ അരവിന്ദാക്ഷന്‍, പി ഗിരീശന്‍, ജിനചന്ദ്രന്‍, പി വത്സന്‍ സംസാരിച്ചു.

RELATED STORIES

Share it
Top