ലൈംഗീകാരോപണം: എന്‍എസ്‌യുഐ ദേശീയ അധ്യക്ഷന്‍ രാജിവച്ചു

ന്യൂഡല്‍ഹി: ലൈംഗികാരോപണ വിധേയനായതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ഥിസംഘടനയായ എന്‍എസ്‌യുഐ അധ്യക്ഷന്‍ ഫൈറൂസ് ഖാന്‍ രാജിവച്ചു. തിങ്കളാഴ്ച ഫൈറൂസ് സമര്‍പ്പിച്ച രാജിക്കത്ത് ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സ്വീകരിച്ചതായി എന്‍എസ്‌യുഐ ജനറല്‍ സെക്രട്ടറി സൈമന്‍ ഫാറൂഖി അറിയിച്ചു. മീ റ്റൂ കാംപയിന്റെ ഭാഗമായി ചത്തിസ്ഗഡ് സ്വദേശിനിയായ യുവതിയാണ് ഫൈറൂസിനെതിരേ വെളിപ്പെടുത്തല്‍ നടത്തിയത്. അതേസമയം ആരോപണങ്ങള്‍ വ്യാജമാണെന്നു അദ്ദേഹം പ്രതികരിച്ചു.

RELATED STORIES

Share it
Top