ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച 13കാരന് നേര്‍ക്ക് യുവതിയുടെ ക്രൂരത

നോയിഡ: ലൈംഗികബന്ധത്തിനു വിസമ്മതിച്ചതിനു 13കാരന്റെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിച്ച അയല്‍ക്കാരിക്കെതിരേ കേസ്. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണു വിവാഹിതയായ യുവതിക്കെതിരേ കേസെടുത്തത്. യുവതി ഒളിവിലാണ്. യുപിയിലെ ചപ്രോലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. വീട്ടില്‍ ആളില്ലാത്ത സമയത്ത് ലൈംഗിക താല്‍പര്യത്തോടെ യുവതി കുട്ടിയെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു. തന്റെ ഇംഗിതത്തിനു കുട്ടി വഴങ്ങാത്തതില്‍ പ്രകോപിതയായ യുവതി ചവണ ചൂടാക്കി അവന്റെ ജനനേന്ദ്രിയം പൊള്ളിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.
യുവതിക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുത്തതായും പരാതി നല്‍കാനുണ്ടായ കാലതാമസത്തെക്കുറിച്ചു അന്വേഷിക്കുമെന്നും ബാദല്‍പൂര്‍ പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top