ലൈംഗിക പീഡന ആരോപണംഅലോക്‌നാഥും ഭാര്യയും അപകീര്‍ത്തി ഹരജി നല്‍കി

മുംബൈ: തന്നെ നടന്‍ അലോക് നാഥ് ബലാല്‍സംഗം ചെയ്തുവെന്ന് ആരോപണം ഉന്നയിച്ച എഴുത്തുകാരിയും സംവിധായികയുമായ വിന്‍ഡ നന്ദക്കെതിരേ നാഥും ഭാര്യ ആശുവും അന്ധേരി മെട്രോ പോളിറ്റന്‍ കോടതിയില്‍ അപകീര്‍ത്തി ഹരജി ഫയല്‍ ചെയ്തു. നന്ദക്കെതിരേ കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു. 19 വര്‍ഷം മുമ്പ് നടന്‍ ബലാല്‍സംഗം ചെയ്തുവെന്നാണ് നന്ദ ആരോപിച്ചത്. ആരോപണത്തില്‍ അലോക്‌നാഥിനെ പേരെടുത്ത് പറയുന്നില്ല. അഭിനയരംഗത്തെ ഏറ്റവും സംസ്‌കാരമുള്ള ആളായി ആറിയപ്പെടുന്ന നടനെന്നാണ് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ പിന്നീട് മറ്റുള്ളവര്‍ നാഥിന്റെ പേര് വെളിപ്പെടുത്തി.
നന്ദക്കെതിരേ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നാഥും ആശുവും അംബോളി പോലിസിനു കത്തെഴുതിയിരുന്നു. എന്നാല്‍ ബന്ധപ്പെട്ട കോടതിയുടെ ഉത്തരവുണ്ടായാലേ കേസെടുക്കാനാവൂ എന്നായിരുന്നു പോലിസിന്റെ നിലപാട്.
ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും വീടിന് പുറത്തിറങ്ങാന്‍ പോലും തങ്ങള്‍ ഭയപ്പെടുകയാണെന്നും ഹരജിയില്‍ ദമ്പതികള്‍ പറയുന്നു.

RELATED STORIES

Share it
Top