ലൈംഗിക പീഡനം: ബിജെപിക്കാര്‍ക്ക് എതിരേ കേസ്

സെഹോര്‍ (മധ്യപ്രദേശ്): 28കാരിയെ രണ്ടു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഇവരിലൊരാളെ പോലിസ് അറസ്റ്റ് ചെയ്തു. രാജാറാമിനും സുഹൃത്ത് മുകേഷ് ഠാക്കൂറിനുമെതിരേയാണ് യുവതിയുടെ പരാതിയില്‍ പോലിസ് കേസെടുത്തത്. ഇതില്‍ രാജാറാമിനെ പോലിസ് അറസ്റ്റ് ചെയ്തു. ഠാക്കൂറിനായുള്ള തിരച്ചില്‍ തുടരുകയാണ്.
രാജാറാം ബിജെപിയുടെ സംസ്ഥാന പട്ടികജാതി സെല്ലിന്റെ പ്രവര്‍ത്തക സമിതി അംഗവും മുകേഷ് ഠാക്കൂര്‍ ബിജെപി എംപി മനോഹര്‍ ഉണ്ട്‌വാളിന്റെ പ്രാദേശിക പ്രതിനിധിയുമാണ്. പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജനയുടെ ഭാഗമായി രാജാറാം നടത്തുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ 2016 ഏപ്രില്‍ മുതല്‍ ജോലി ചെയ്യുകയായിരുന്ന യുവതിയെ മോഹനവാഗ്ദാനങ്ങള്‍ നല്‍കി നിരവധി തവണ പീഡിപ്പിച്ചതായാണ് കേസ്.

RELATED STORIES

Share it
Top