ലൈംഗിക ആരോപണം: ആരെയും സംരക്ഷിക്കില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലൈംഗിക ആരോപണങ്ങളില്‍ കോണ്‍ഗ്രസ് ആരെയും സംരക്ഷിക്കില്ലെന്നും നിയമം അതിന്റെ വഴിക്കു പോകുമെന്നും പാര്‍ട്ടി വക്താവും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുമായ സുസ്മിത ദേവ്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാലിനുമെതിരേ സോളാര്‍ കേസ് പ്രതി സരിത നായര്‍ നല്‍കിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തതിന്റെ വെളിച്ചത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. പരാതി നല്‍കാന്‍ സരിതയ്ക്ക് എല്ലാ അവകാശവുമുണ്ട്. അന്വേഷിക്കാന്‍ പോലിസിനും അവകാശമുണ്ട്. ആരോപണം നേരിടുന്നയാള്‍ ഉമ്മന്‍ചാണ്ടിയാണോ മറ്റാരെങ്കിലുമാണോ എന്നത് പ്രശ്‌നമല്ല- സുസ്മിത പറഞ്ഞു.

RELATED STORIES

Share it
Top