ലൈംഗികാവശ്യവും ഇനി അഴിമതി

ന്യൂഡല്‍ഹി: ലൈംഗികാവശ്യം ഉന്നയിക്കുന്നതും സ്വീകരിക്കുന്നതും പുതിയ അഴിമതിവിരുദ്ധ നിയമത്തില്‍ കോഴയായി കണക്കാക്കുമെന്നും പ്രതിക്ക് ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. നിയമപരമായ ശമ്പളമൊഴിച്ച്, ചെലവേറിയ ക്ലബ്ബ് അംഗത്വം, ആതിഥേയത്വം എന്നിവയടക്കമുള്ള എന്തും സ്വീകരിക്കുന്നത് അഴിമതിയായി കണക്കാക്കും. അഴിമതി തടയല്‍ (ഭേദഗതി) നിയമം 2018ല്‍ ഇവയെ ‘അനര്‍ഹമായ ആനുകൂല്യം’എന്ന വകുപ്പിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച ശേഷം കഴിഞ്ഞ ജൂലൈയിലായിരുന്നു കേന്ദ്രം പുതിയ നിയമം വിജ്ഞാപനം ചെയ്തത്. 30 കൊല്ലം പഴക്കമുള്ള 1988ലെ അഴിമതി തടയല്‍ നിയമം ഇതോടെ ഇല്ലാതായി. ലൈംഗികാവശ്യം ഉന്നയിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ പുതിയ നിയമപ്രകാരം സിബിഐക്ക് കേസെടുക്കാം. കോഴ നല്‍കുന്നവരെ പരമാവധി ഏഴുവര്‍ഷം വരെ തടവിന് ശിക്ഷിക്കാനും വ്യവസ്ഥയുണ്ട്. കോഴ നല്‍കുന്നവര്‍ ഇതുവരെ ശിക്ഷാര്‍ഹരായിരുന്നില്ല.

RELATED STORIES

Share it
Top