ലൈംഗികാപവാദം: അസിസ്റ്റന്റ് പ്രഫസര്‍ക്ക് ജാമ്യമില്ല

ശ്രീവില്ലിപുതൂര്‍: ലൈംഗികാപവാദവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ അസിസ്റ്റന്റ് പ്രഫസര്‍ നിര്‍മലാ ദേവിക്ക് സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. കൂടുതല്‍ മാര്‍ക്കും പണവും നേടാന്‍ മധുര കാമരാജ് സര്‍വകലാശാലയിലെ ഉന്നതാധികൃതര്‍ക്കു ലൈംഗികമായി വഴങ്ങാന്‍ വിദ്യാര്‍ഥിനികളോട് നിര്‍മലാ ദേവി ആവശ്യപ്പെട്ടുവെന്നാണു കേസ്. അരുപ്പുകോട്ടയിലെ സ്വകാര്യ കോളജിലെ അധ്യാപികയായ അവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസിലെ മറ്റു പ്രതികളായ വി മുരുകന്‍, കുപ്പുസ്വാമി എന്നിവരുടെ ജാമ്യഹരജിയിലെ വാദം ജില്ലാ സെഷന്‍സ് ജഡ്ജി സിങരാജ് മെയ് 18ലേക്കു മാറ്റി. ചില ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങാന്‍ വിദ്യാര്‍ഥിനികളെ നിര്‍മലാ ദേവി ഉപദേശിക്കുന്ന സംഭാഷണം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 16നാണ് അവരെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top