ലൈംഗികാപവാദം: അസിസ്റ്റന്റ് പ്രഫസര്‍ അറസ്റ്റില്‍

വിരുദുനഗര്‍: വനിതാ ലക്ചറര്‍ ഉള്‍പ്പെട്ട ലൈംഗികാപവാദ കേസില്‍ മധുര കാമരാജ് സര്‍വകലാശാല (എംകെയു) യിലെ അസിസ്റ്റന്റ് പ്രഫസര്‍ വി മുരുകനെ പോലിസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതി സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി കറുപ്പ സ്വാമി പോലിസില്‍ കീഴടങ്ങിയിട്ടുമുണ്ട്.
മുരുകനെ കോടതി അഞ്ചുദിവസത്തേക്ക് സിബി-സിഐഡിയുടെ കസ്റ്റഡിയില്‍ വിട്ടു. കറുപ്പ സ്വാമിയെ ഇന്നുവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലും വിട്ടു.സര്‍വകലാശാലാ അധികൃതരുടെ ലൈംഗികാവശ്യത്തിന് വഴങ്ങാന്‍ വിദ്യാര്‍ഥിനികളോട് താന്‍ ആവശ്യപ്പെട്ടത് മുരുകന്റെയും കറുപ്പ സ്വമിയുടെയും പ്രേരണയിലാണെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വനിതാ ലക്ചറര്‍ നിര്‍മലാ ദേവി പോലിസില്‍ മൊഴി നല്‍കിയിരുന്നു. വിദ്യാര്‍ഥിനികളും നിര്‍മലാ ദേവിയും തമ്മില്‍ നടന്ന സംഭാഷണങ്ങളുടെ ഓഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് നിര്‍മലാ ദേവിയെ പോലിസ് അറസ്റ്റ് ചെയ്തത്. കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത് സിബി-സിഐഡിയാണ്.

RELATED STORIES

Share it
Top