ലൈംഗികാതിക്രമങ്ങള്‍

പ്രായപൂര്‍ത്തിയാവാത്തവരുടെ കുറ്റകൃത്യങ്ങള്‍ 1990നു ശേഷം ആശങ്കയുളവാക്കുന്നവിധം വര്‍ധിച്ചുവരുന്നതായി നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതില്‍ ബലാല്‍സംഗം പതിനൊന്നിരട്ടിയായിട്ടാണു വര്‍ധിച്ചത്. കുട്ടികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ മൂന്നിലൊരുഭാഗം ബലാല്‍സംഗമാണ്. കുട്ടികള്‍ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ശിക്ഷയര്‍ഹിക്കുന്ന കുറ്റങ്ങള്‍ 3.3 ഇരട്ടിയായി വര്‍ധിച്ചു. അത്തരം കുറ്റങ്ങളില്‍ ഒന്നാംസ്ഥാനത്ത് മധ്യപ്രദേശും രണ്ടാംസ്ഥാനത്ത് മഹാരാഷ്ട്രയുമാണ്. രാജസ്ഥാനും ഡല്‍ഹിയും ഉത്തര്‍പ്രദേശും തൊട്ടുപിറകിലായുണ്ട്. ദക്ഷിണേന്ത്യ എന്തോ കാരണത്താല്‍ അത്ര പുരോഗമിച്ചിട്ടില്ല.
ലൈംഗികാതിക്രമങ്ങളുടെ കാര്യത്തില്‍ 16നും 18നും ഇടയ്ക്കുള്ളവര്‍ മുതിര്‍ന്നവരെ തോല്‍പിക്കുന്ന മട്ടുണ്ട്. വിചിത്രമായ ലൈംഗിക കേളികള്‍ക്കു സമ്മതിക്കാത്ത പെണ്‍കുട്ടികളെ ആക്രമിക്കുന്നതും അവരെ പെട്രോളൊഴിച്ച് കൊലപ്പെടുത്തുന്നതും അത്ര അപൂര്‍വമല്ലാതായിരിക്കുന്നു. അതിലൊക്കെ 16നും 18നും ഇടയ്ക്കുള്ളവര്‍ മുന്നില്‍ നില്‍ക്കുന്നു.
അതിനുള്ള പ്രധാന കാരണം മൊബൈല്‍ ഫോണിലൂടെ പലതരം ലൈംഗികകേളികള്‍ കാണിക്കുന്ന വീഡിയോകളാവാമെന്നു വിദഗ്ധര്‍ പറയുന്നു. മുമ്പില്ലാത്തവിധം ചെറിയ ചെലവില്‍ ഏതുതരം അശ്ലീല വീഡിയോയും ലഭിക്കുന്നു. സ്വന്തം കുഞ്ഞുങ്ങളെ ഗുണദോഷിച്ചാല്‍ അതവരെ മാനസികമായി ബാധിക്കുമെന്ന തെറ്റായ ധാരണമൂലം രക്ഷിതാക്കള്‍ അവര്‍ക്കു ശരിയായ വഴി കാണിച്ചുകൊടുക്കുന്നില്ല.

RELATED STORIES

Share it
Top