ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ ഹോളിവുഡിലും സ്ത്രീ കൂട്ടായ്മ

ന്യൂയോര്‍ക്ക്: ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ പ്രചാരണവുമായി ഹോളിവുഡ് സിനിമാ മേഖലയിലെ സ്ത്രീകൂട്ടായ്മ. മുന്നൂറിലധികം നടികളും എഴുത്തുകാരും സംവിധായകരുമടങ്ങുന്നതാണ് കൂട്ടായ്മ.


പ്രമുഖ നടികളായ നതാലിയ പോര്‍ട്ട്മന്‍, റീസ് വിതേസ്പണ്‍, ഇമ്മ സ്റ്റോണ്‍ തുടങ്ങിയവരടങ്ങുന്ന സംഘം ഇതുവരെ 13 മില്യണ്‍ ഡോളര്‍ പ്രചാരണത്തിനായി സമാഹരിച്ചു കഴിഞ്ഞു. 15 മില്യണ്‍ ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യം. സ്ത്രീ- പുരുഷ ഭേദമില്ലാതെ വിവിധ മേഖലകളില്‍ ലൈംഗികാതിക്രമത്തിന് ഇരകളാവുന്നര്‍ക്ക് നിയമസഹായം നല്‍കുന്നതിന് വേണ്ടിയാണ് ഫണ്ട് കണ്ടെത്തുന്നത്.

RELATED STORIES

Share it
Top