ലൈംഗികബന്ധത്തിനിടെ യുവതി മരിച്ച സംഭവം : സുഹൃത്തിനെതിരെ കേസെടുത്തു  • മരണകാരണം വ്യക്തമല്ലാത്തതിനാല്‍ നേരത്തേ അപകടമരണമെന്ന നിലയിലായിരുന്നു കേസെടുത്തിരുന്നത്.


മുംബൈ : ലൈംഗികബന്ധത്തിനിടെ യുവതി മരണമടഞ്ഞ കേസില്‍ ഇസ്രയേല്‍ പൗരനെതിരെ  മുംബൈ പോലിസ് കേസെടുത്തു.
കൊല്ലപ്പെട്ട യുവതിയുടെ സുഹൃത്തായ ഒറിറോണ്‍ യാക്കോബിനെതിരെയാണ് മന:പൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി കേസെടുത്തത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മുംബൈയിലായിരുന്നു സംഭവം. ഒറിറോണും ഇസ്രയേല്‍ സ്വദേശിനിയായ യുവതിയും ടൂറിസ്റ്റ് വീസയിലാണ് ഇന്ത്യയില്‍ എത്തിയത്. കൊളാബയിലെ ഹോട്ടല്‍ മുറിയില്‍ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യുവതി മരണമടയുകയായിരുന്നു. സംഭവം ഒറിറോണ്‍ പോലീസിലറിയിച്ചു. മരണകാരണം വ്യക്തമല്ലാത്തതിനാല്‍ നേരത്തേ അപകടമരണമെന്ന നിലയിലായിരുന്നു കേസെടുത്തിരുന്നത്. ഫോറന്‍സിക് പരിശോധനയില്‍ ലൈംഗീകബന്ധത്തിനിടെ യുവതിയുടെ കഴുത്തില്‍ ഒറിഗോണ്‍ ശക്തിയായി അമര്‍ത്തിയതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

RELATED STORIES

Share it
Top