ലൈംഗികപീഡനം: രണ്ടാം പ്രതിയായ ജോബ് മാത്യു കീഴടങ്ങികൊല്ലം: കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില പ്രതികളായ ഓര്‍ത്തഡോക്‌സ് സഭയിലെ മൂന്ന് വൈദികരില്‍ ഒരാള്‍ കീഴടങ്ങി. കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോബ് മാത്യുവാണ് കീഴടങ്ങിയത്. കൊല്ലം ഡിവൈഎസ്പി ഓഫീസില്‍ എത്തിയാണ് ജോബ് മാത്യു കീഴടങ്ങിയത്.പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ കീഴടങ്ങിയത്. ജോബ് മാത്യുവിനെ കമ്മീഷണര്‍ ഓഫീസില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. മറ്റ് വൈദികരും ഇന്ന് തന്നെ കീഴടങ്ങുമെന്നാണ് സൂചന.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പ്രതികള്‍ക്കെതിരെ ഗുരുതരമായ നിരീക്ഷണങ്ങള്‍ നടത്തിയ ശേഷമായിരുന്നു ഹര്‍ജി തള്ളിയത്. പ്രതികള്‍ യുവതിയെ വേട്ടമൃഗത്തെ പോലെയാണ് കണക്കാക്കിയതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.അതേ സമയം കോടതിക്ക് മുന്നില്‍ കീഴടങ്ങാനെത്തിയപ്പോള്‍ പിടികൂടിയെന്നാണ് ക്രൈംബ്രാഞ്ച് അവകാശപെടുന്നത്.

RELATED STORIES

Share it
Top