ലേസര്‍ രശ്മി അയച്ചെന്ന ആരോപണം ചൈന നിഷേധിച്ചു

ബെയ്ജിങ്: ജിബൂത്തിക്ക് സമീപം യുഎസ് പോര്‍വിമാനങ്ങള്‍ക്കു നേര്‍ക്ക് ലേസര്‍ രശ്മികള്‍ അയച്ചെന്ന ആരോപണം ചൈന നിഷേധിച്ചു. സൈനിക വിമാനങ്ങള്‍ക്കു നേരെ ചൈനീസ് പൗരന്‍മാര്‍ ലേസര്‍ രശ്മികള്‍ അയച്ചുവെന്നു കഴിഞ്ഞ ദിവസം യുഎസ് പ്രതിരോധ ഏജന്‍സിയായ പെന്റഗണ്‍ ആരോപിച്ചിരുന്നു.
യമനിലെയും സോമാലിയയിലെയും സൈനിക നടപടികള്‍ക്കായി യുഎസ് ജിബൂത്തിയിലെ സൈനിക കേന്ദ്രമാണ് ഉപയോഗിക്കുന്നത്. 4000ഓളം യുഎസ് സൈനികരാണ് ജിബൂത്തി സൈനിക കേന്ദ്രത്തിലുള്ളത്.
ജിബൂത്തിയില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള ചൈനീസ് സൈനിക കേന്ദ്രത്തിനെതിരേ നേരത്തേ യുഎസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിമാനങ്ങള്‍ക്കു നേരെ ലേസര്‍ അയച്ചത് ഗൗരവകരമായ കാര്യമാണെന്നു പെന്റഗണ്‍ വക്താവ് ദൗന വൈറ്റ് പറഞ്ഞു.

RELATED STORIES

Share it
Top