ലേലത്തിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മണ്ണ് കണ്ടെത്താനായില്ല: പ്രതിഷേധവുമായി നാട്ടുകാര്‍

കൊല്ലങ്കോട്: മുതലമട പഞ്ചായത്തില്‍ നബാര്‍ഡിന്റെ സഹായത്തോട് കുളങ്ങള്‍ സംരക്ഷിക്കാനും ആഴം കൂട്ടി ജലസംഭരണികളാക്കി തീര്‍ക്കുന്നതിന്റെ ഭാഗമായി ചുണ്ണാമ്പേരി കുളത്തില്‍ നടത്തിയ പ്രവൃത്തിയില്‍ ലഭിച്ച ലോഡ് കണക്കിന് മണ്ണ് ലേലം ചെയ്യുന്നതിനായി ഉേദ്യാഗസ്ഥര്‍ എത്തിയപ്പോള്‍ മണ്ണ് കാണാനില്ല. കുളത്തിന്റെ നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രാദേശിക കമ്മിറ്റി ഭാരവാഹികള്‍ കണ്‍വീനര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പണികള്‍ പുരോഗമിച്ചത്.
കുളത്തില്‍ നിന്നും ലഭിക്കുന്ന മണ്ണ് ഭിത്തി കനപ്പിക്കുകയും ബാക്കിയുള്ളവ തഹസില്‍ദാരുടെ നേതൃത്വത്തില്‍ ലേലം വെയ്ക്കണമെന്നാണ്. ഇവിട െനിന്നു ലഭിച്ച 16778 ഘന അടിമണ്ണ് സര്‍ക്കാര്‍ കണക്കില്‍ 13 ലക്ഷം രൂപ വരുമെന്നും പറയുന്നു.
ഇത്രയും രൂപയുടെ മണ്ണ് കടത്തിയ മാഫിയകള്‍ക്കെതിരേ നടപടി വേണമെന്നും ഉ—ദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. മണ്ണ് സംരക്ഷണ സമിതി ഉ—ദ്യോഗസ്ഥരെ മുതലമട വില്ലേജ് ഒഫിസില്‍ തടഞ്ഞുവെച്ചു പ്രതിഷേധിച്ചു. മണ്ണ് കളവ് പോയന്ന് എഴുതി തരണമെന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കൊല്ലങ്കോട് എസ് ഐ രാജേഷ് സംഭവസ്ഥലത്തെത്തി ചര്‍ച്ച നടത്തിയാണു സമരക്കാര്‍ പിന്‍മാറിയത്.
വയല്‍ നികത്താനും മറ്റ് ആവശ്യത്തിനുമായി ഇവിെട നിന്നും മണ്ണ് കടത്തികൊണ്ടു പോയതെന്നു നാട്ടുകാര്‍ പറയുന്നു.ഇതില്‍ പ്രദേശിക കമ്മറ്റി ഭാരവാഹികള്‍ക്കും ഇതില്‍ പങ്കുള്ളതായും ആരോപണം ഉന്നയിക്കുന്നുണ്ട്.
പാലക്കാട് ജില്ലയില്‍ നബാര്‍ഡിന്റെ സഹായത്തോട് മണ്ണ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നൂറോളം കുളങ്ങളാണ് ആഴം കൂടുന്ന പണികള്‍ നടത്തിയിരിക്കുന്നത്.
ചിറ്റൂര്‍ താലൂക്കില്‍ തത്തമംഗലം പട്ടഞ്ചേരി പുതുനഗരം മുതലമട പ്രദേശങ്ങളിലെ അറ് കുളത്തില്‍ നിന്നെടുത്ത അധിക മണ്ണ് ലേലം ചെയ്യാന്‍ തയ്യാറെടുക്കുമ്പോഴാണു മണ്ണ് നഷ്ടപ്പെട്ട സംഭവം ഉണ്ടാകുന്നത്. സമരത്തില്‍ ചെല്ല മുത്തു കൗ ണ്ടര്‍, ആര്‍ ബിജോയ്, അ ജിത് കൊല്ലങ്കോട്, വിനേഷ്, മുഹ മ്മദ് ഹനീഫ, സി വിഷ്ണു , പ്രദീപ് നെന്മാറ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top