ലേണ്‍ ദി ഖുര്‍ആന്‍ ഒന്നാം ഘട്ട ക്ലാസ്സുകള്‍ക്ക് തുടക്കമായി

ജിദ്ദ: ഖുര്‍ആന്റെ ആശയം ഏതു സാധാരണക്കാരനും മനസ്സിലാക്കാവുന്ന വിധത്തില്‍ നൂതന സംവിധാനങ്ങളുപയോഗിച്ചുള്ള പഠന രീതിക്കു ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ തുടക്കം കുറിച്ചു. സൂറത് നാസ് മുതല്‍ സൂറത് നബഅ് വരെയുള്ള സൂറത്തുകളുടെ വ്യാകരണവും,പരിഭാഷയും അറബി അറിയാത്തവര്‍ക്ക് പോലും മനസ്സിലാവുന്ന വിധത്തില്‍ വളരെ ലളിതമായും,വിശദമായും ചര്‍ച്ച ചെയ്യാനാണ് എല്ലാ വ്യാഴാഴ്ചകളിലും നടക്കുന്ന ഈ ക്ലാസ്സില്‍ ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
18 വര്‍ഷങ്ങള്‍ ആയി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ നേതൃത്തത്തില്‍ അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷ അടിസ്ഥാനമാക്കി,ഒരേ സിലബസില്‍,സൗദി അറേബ്യയയുടെ വിവിധ മേഖലകളില്‍ ഖുര്‍ആന്‍ ഒരാവര്‍ത്തി പഠനം പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തില്‍ ഒന്നാം ഘട്ട ആവര്‍ത്തനം തുടങ്ങുകയായിരുന്നു. ഒന്നാം ഘട്ടത്തിന്റെ പരീക്ഷയും, ഉന്നത വിജയികള്‍ക്കുള്ള വിലപിടിപ്പുള്ള സമ്മാന ദാനവും അടുത്ത വര്‍ഷം നടക്കുന്നതായിരിക്കും.
ഔപചാരികമായ ഉല്‍ഘാടനം ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബൂബക്കര്‍ ഫാറൂഖി നിര്‍വഹിച്ചു.നൂരിഷാ വള്ളിക്കുന്ന് അധ്യക്ഷത വഹിച്ചു.ക്ലാസ്സ് കോ ഓര്‍ഡിനേറ്റര്‍ ആഷിഖ് മഞ്ചേരി സ്വാഗതവും, ക്ലാസ്സ് ലീഡര്‍ ഹുസൈന്‍ പറവക്കല്‍ നന്ദിയും പ്രകാശിപ്പിച്ചു.

RELATED STORIES

Share it
Top