ലെസ്റ്റര്‍ സിറ്റി താരം റിയാദ് മെഹ്‌റസ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍മാഞ്ചസ്റ്റര്‍: ലെസ്റ്റര്‍ സിറ്റി സ്റ്റാര്‍ സ്‌ട്രൈക്കര്‍ റിയാദ് മെഹ്‌റസ് ക്ലബ് റെക്കോഡ് തുകയ്ക്ക് മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാറിലേര്‍പ്പെട്ടു. അഞ്ച്് വര്‍ഷത്തെ കരാറാടിസ്ഥാനത്തില്‍ 60 മില്ല്യണ്‍ പൗണ്ടിനാണ് (ഏകദേശം 550 കോടി രൂപ) താരത്തെ സിറ്റി സ്വന്തമാക്കിയത്. നേരത്തേ താരം സിറ്റിയിലേക്ക് ചേക്കേറാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ലെസ്റ്റര്‍ സിറ്റി 2015-16 സീസണുകളില്‍ പ്രീമിയര്‍ ലീഗ് കിരീടം ചൂടുമ്പോള്‍ ഈ അള്‍ജീരിയന്‍ താരവും ടീമിലുണ്ടായിരുന്നു. ആ വര്‍ഷത്തെ പ്രീമിയര്‍ ലീഗിലെ മികച്ച താരമെന്ന ബഹുമതി മെഹ്‌റസിനെ തേടിയെത്തിയിട്ടുണ്ട്.  2014 മുതല്‍ ലെസ്റ്ററിന് വേണ്ടി പന്ത് തട്ടിയ 27കാരന്‍ 158 മല്‍സരങ്ങളില്‍ നിന്ന് 42 ഗോളുകള്‍ അക്കൗണ്ടിലാക്കിയിട്ടുണ്ട്. 2020 വരെയായിരുന്നു ലെസ്റ്റര്‍ താരവുമായി കരാറിലേര്‍പ്പെട്ടിരുന്നത്. സിറ്റി ഫുട്‌ബോള്‍ ഇതിഹാസം പെപ് ഗാര്‍ഡിയോളയ്ക്ക് കീഴില്‍ പരിശീലിക്കുന്നത് ഭാഗ്യമായാണ് കാണുന്നതെന്നാണ് ടീമുമായി കരാറിലേര്‍പ്പെട്ട ശേഷം താരം അഭിപ്രായപ്പെട്ടത്.

RELATED STORIES

Share it
Top