ലെവല്‍ ക്രോസ്്് അടച്ചു; അത്യാസന്ന നിലയിലായ രോഗിയുമായി വന്ന വാഹനം കുടുങ്ങി

ഹരിപ്പാട്: തിരക്കേറിയ  ഹരിപ്പാട് -വീയപുരം  കടപ്ര ലിങ്ക് ഹൈവേയില്‍ തൃപ്പക്കുടം ലെവല്‍ ക്രോസില്‍ രോഗിയുമായി വന്ന വാഹനം കുടുങ്ങി. കഴിഞ്ഞ ദിവസം ഉച്ചയ്്ക്കായിരുന്നു സംഭവം: ലെവല്‍ ക്രോസിന് വടക്കുവശം വീയപുരം ഭാഗത്ത് നിന്നാണ് അത്യാസന്ന നിലയിലായ വൃദ്ധയെ വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുന്നതിനായി കൊണ്ടു വന്നത്. എന്നാല്‍ ലെവല്‍ ക്രോസ് അടച്ചിരുന്നതിനാല്‍ രോഗിയുമായെത്തിയ വാഹനം 15 മിനിറ്റോളം കുടുങ്ങുകയായിരുന്നു. എതിര്‍ദിശയില്‍ കിടന്നിരുന്ന ആംബുലന്‍സിലേക്ക് രോഗിയെ മാറ്റിയതിനാലാണ് ജീവന്‍ രക്ഷിക്കാനായത്. തിരക്കേറിയ പ്രദേശത്ത് റയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ ആവശ്യകത മാധ്യമങ്ങള്‍ നിരവധി തവണ റിപോര്‍ട്ട് ചെയ്തിട്ടുള്ളതാണ്.  എന്നാല്‍ ജനപ്രതിനിധികളോ  റെയില്‍വേയോ  വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.മേല്‍പ്പാലം  സാധ്യമാക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമായി.

RELATED STORIES

Share it
Top