ലെന്‍ ദോംഗല്‍ കേരളാ ബ്ലാസ്റ്റേഴ്‌സില്‍


കൊച്ചി: കഴിഞ്ഞ ഐ എസ് എല്‍ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനു വേണ്ടി കളിച്ച സ്‌ട്രൈക്കര്‍ ലെന്‍ ദോംഗല്‍ കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാറില്‍ ഒപ്പിട്ടു. മണിപ്പൂര്‍ സ്വദേശിയാണ്. 2011 ല്‍  ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിനുവേണ്ടി കളിക്കുന്നതിനു മുമ്പ് ലെന്‍  ദോംഗല്‍ ജെസിടി യിലാണ് തന്റെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്. 2012 ല്‍ എഎഫ്‌സി കപ്പില്‍ ഈസ്റ്റ്് ബംഗാളിനുവേണ്ടി രാജ്യാന്തര മല്‍സരം കളിച്ചു.പിന്നീട് പാലിയന്‍ ആരോസിലേക്കും 2014 ല്‍ ഐ ലീഗില്‍ ഷില്ലോങ് ലജോങിനുവേണ്ടിയും  കളിച്ചു. 2014 ല്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനുവേണ്ടി ഐഎസ്എല്ലില്‍ ബൂട്ടണിഞ്ഞ ദോംഗല്‍,  2015 ല്‍ ഡല്‍ഹി ഡൈനോമോസിനുവേണ്ടിയാണ് കളിച്ചത്. 2017 ല്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിലേക്ക് തിരിച്ചെത്തി. 24 കാരനായ ദോംഗല്‍ കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ് സി ക്കെതിരേ ഹാട്രിക് നേടിയിരുന്നു.

RELATED STORIES

Share it
Top