ലെനോവോ കെ4 നോട്ട് ജനുവരി അഞ്ചിന് ഇന്ത്യന്‍ വിപണിയില്‍ എത്തും

3b0a0eb4-b46b-4e58-869f-49a6f12ab5d3-640x335

മുംബൈ; സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത.ലെനോവോ കെ4 നോട്ട് ജനുവരി അഞ്ചിന് ഇന്ത്യന്‍ വിപണിയില്‍ എത്തും. ലെനൊവോ കെ4 ഫോര്‍ജിബി റാമുള്ളതാണ്. ഫ്രിങ്കര്‍ പ്രിന്റ് സ്‌കാനറോട് കൂടി മെറ്റലിക് ഫ്രെയിം ഉള്ളതാണ് ലെനോവോ കെ4 നോട്ട്. ഇതിനു മുമ്പത്തെ കെ3 നോട്ട് 2ജിബി റാം ഡാറ്റയെ ഉള്‍ക്കൊള്ളൂ. ഗെയിംസിനെ ഇഷ്ടപ്പെടുന്ന വിഭാഗത്തിന് പ്രധാന്യം നല്‍കിയാണ് കെ4 നോട്ട് വിപണിയിലെത്തുന്നത്. ഇതിന്റെ പരസ്യം കമ്പനി ഇറക്കിയിട്ടില്ല.ഔദ്ദ്യോഗിക റിലീസിന്റെ അന്നാണ് നോട്ടിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി  പുറത്ത് വിടുക. ലെനോവോ കെ3 5.5 ഇഞ്ചായിരുന്നു വലിപ്പം.കെ4 ഇതിലും കൂടും.
കെ 4ന്റെ മുഖ്യക്യാമറ 13 മെഗാപിക്‌സിലിന്റേതും മുന്‍ക്യാമറ അഞ്ച് മെഗാപിക്‌സലിന്റേതുമാണ്. ലെനോവോ കമ്പനി അതിന്റെ എല്ലാ ഉല്‍പ്പന്നങ്ങളുടെ വിവരങ്ങളും റീലിസിങ് ദിവസമാണ് പുറത്തിറക്കാറ്.

RELATED STORIES

Share it
Top