ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഭക്ഷ്യ മേളക്ക് തുടക്കമായി

ദുബയ്: ലോകത്തിലെ ഏറ്റവും രുചികരമായ ഭക്ഷ്യ വിഭവങ്ങളൊരുക്കി യു.എ.ഇ.യിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ 'വേള്‍ഡ് ഫുഡ് എക്‌സ്‌പോ2018' എന്ന പേരില്‍ ഭക്ഷ്യ മേളക്ക് തുടക്കം കുറിച്ചു. ദുബയ് അല്‍ ഖിസൈസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ദുബയ് നഗരസഭയുടെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനാ വിഭാഗം മേധാവി ഖാലിദ് അബ്ദുല്ല. പ്രശസ്ഥ ഷെഫ് വിവേക് ഹൂറിയ എന്നിവര്‍ ചേര്‍ന്ന് ഉല്‍ഘാടനം ചെയ്തു. ലുലു ദുബയ് റീജയണല്‍ ഡയറക്ടര്‍ ജെയിംസ് കെ.വര്‍ഗീസ്, റീജിയണല്‍ മാനേജര്‍മാരായ തമ്പാന്‍.കെ.പി, സലീം വി.സി. ഷാര്‍ജ റീജയണല്‍ ഡയറക്ടര്‍ നൗഷാദ് എം.എ. എന്നിവരും പങ്കെടുത്തു. ഏപ്രില്‍ 10 വരെ നീണ്ട് നില്‍ക്കുന്ന ഭക്ഷ്യ മേളയില്‍ പച്ചക്കറി വിഭവങ്ങള്‍ക്കും ജൈവിക ഭക്ഷ്യ വിഭവങ്ങള്‍ക്കും പ്രത്യേക വിഭാഗമാക്കി തിരിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് പ്രത്യേക പാചക മല്‍സരങ്ങളും ഒരുക്കിയിട്ടുണ്ട്.RELATED STORIES

Share it
Top