ലീഡര്‍ ജന്മശതാബ്ദി ആചരണം സംഘടിപ്പിച്ചുദമ്മാം: ഒഐസിസി ദമ്മാം റീജ്യനല്‍ കമ്മിറ്റി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍ ആയിരുന്ന ലീഡര്‍ കെ കരുണാകരന്റെ ജന്മശതാബ്ദി ആചരണം സംഘടിപ്പിച്ചു. പ്രസിഡന്റ് ബിജു കല്ലുമല അധ്യക്ഷത വഹിച്ച പരിപാടി സൗദി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് പി എം നജീബ് ഉദ്ഘാടനം ചെയ്തു. ഒരിക്കലും വിസ്മരിക്കാനാകാത്ത രാഷ്ട്രീയ പ്രതിഭാസമാണ് ലീഡര്‍. ജനങ്ങളോടൊപ്പം നില്‍ക്കുകയും വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടുകയും ചെയ്ത ലീഡറുടെ മാതൃക ഇന്നിന്റെ രാഷ്ട്രീയത്തില്‍ വളരെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. രമേശ് പാലക്കാട്, സുരേഷ് കുന്നം, ചന്ദ്രമോഹന്‍, റഫീഖ് കൂട്ടിലങ്ങാടി, ഷിബു ബഷീര്‍, ഷാജി മോഹന്‍, മുഹമ്മദ് അലി പാഴൂര്‍, അബ്ബാസ് തറയില്‍, ടിജോ പഴയമഠം, ഷിഹാബ് കായംകുളം, സക്കീര്‍ ഹുസയ്ന്‍ സംസാരിച്ചു. നൗഷാദ് തഴവ, മാത്യു ജോര്‍ജ്, സി ടി ശശി ആലൂര്‍, ഹമീദ് മരക്കാശേരി, ഫൈസല്‍ ശരീഫ്, ലാല്‍ അമീന്‍, റഫീഖ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top