ലീഗ് പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കുന്നതായി എംഎല്‍എ

താമരശ്ശേരി: മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ നിരന്തരം ഫോണ്‍ വിളിച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്നതായി കാരാട്ട് റസാഖ് എംഎല്‍എ. അര്‍ധരാത്രിയില്‍ പോ ലും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും ശല്യം കാരണം ഫോണ്‍ സ്വിച്ചോഫ് ചെയ്യേണ്ട അവസ്ഥയാണെ ന്നും എംഎല്‍എ പറഞ്ഞു.
മുസ്‌ലിംലീഗ് നേതാവായിരുന്ന താന്‍ പാര്‍ട്ടി വിടുകയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരരംഗത്ത് എത്തുകയും ചെയ്ത സമയം മുതല്‍ കൊടുവള്ളിയിലെ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ തനിക്കെതിരേ രംഗത്തെത്തിയിട്ടുണ്ടെന്ന് കാരാട്ട് റസാഖ് വാര്‍ത്താസമ്മേളനത്തി ല്‍ പറഞ്ഞു. പലപ്പോഴും കൈയേറ്റത്തിന് ശ്രമിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ വിജയം ഉള്‍ക്കൊള്ളാന്‍ കഴിയാതെ തനിക്കെതിരേ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ജനാധിപത്യത്തെ അംഗീകരിക്കാന്‍ തയ്യാറാവാതെ തന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന ഗുണ്ടാ സംഘത്തിന് മുസ്‌ലിംലീഗ് നേതൃത്വത്തിന്റെ പിന്തുണയുണ്ടോ എന്ന് ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top