ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം; ഓഫിസ് തകര്‍ത്തു

തളിപ്പറമ്പ്: ചപ്പാരപ്പടവില്‍ മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഒരുവിഭാഗത്തിന്റെ ഓഫിസ് അടിച്ചുതകര്‍ത്തു.
ഉമര്‍ ഹാജി പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ചപ്പാരപ്പടവ് ടൗണിലെ സാഫാ സെ ന്ററില്‍ പ്രവര്‍ത്തിക്കുന്ന സഹായി ഓഫിസാണ് ഇന്നലെ പുലര്‍ച്ചെ ഒരു സംഘം അടിച്ചുതകര്‍ത്തത്. ക്ലബിലെ ഫര്‍ണിച്ചറുകള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. കഴിഞ്ഞദിവസം ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തി ല്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ 15 പേര്‍ക്കെതിരേ പോലിസ് കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സിഐ കെ ജെ വിനോയി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇരുവിഭാഗവും രമ്യതയില്‍ പോവാന്‍ തീരുമാനിച്ചിരുന്നു.

RELATED STORIES

Share it
Top