ലീഗ് നേതാവും മകനും മര്‍ദിച്ചതായി പോലിസ് കേസ്

മണ്ണാര്‍ക്കാട്: കുടുംബവഴക്ക് പറഞ്ഞു തീര്‍ക്കാന്‍ വീട്ടില്‍ വിളിച്ചു വരുത്തിയ സഹോദരിമാരെ സഹോദരനും ലീഗ് നേതാവും മകനും ചേര്‍ന്ന് മര്‍ദ്ദിച്ച് പരിക്കേല്പിച്ചതായി പരാതി. സംഭവത്തില്‍ മണ്ണാര്‍കാട് പോലിസ് കേസെടുത്തു. തെങ്കര പുഞ്ചക്കോട് ജവഹര്‍ നഗര്‍ കോളനിയിലാണ് സംഭവം. ഞായറാഴ്ച ഉച്ചക്ക്  നടന്ന സംഭവത്തില്‍ മുഖത്തും ചെവിക്കും ശരീരമാസകലം അടികൊണ്ട് പരിക്കേറ്റ സഹോദരിമാരും മകനും താലൂക്കാശുപ്പത്രിയില്‍ ചികിത്സയിലാണ്. പുഞ്ചക്കോട് കുരിക്കള്‍ വീട്ടില്‍ ഷെറീന ( 33), മകന്‍ ഷാഹിന്‍ (15), സഹോരി പെരുമ്പാവൂര്‍ പാലക്കല്‍ നസീമ (38) എന്നിവരാണ് താലൂക്കാശുപ്പത്രിയില്‍ ചികിത്സയിലുള്ളത്. സുബൈദ (43), സഫിയ (47) എന്നീ രണ്ടു സഹോദരിമാര്‍ ആശുപ്പത്രിയില്‍ പ്രാഥമികചികിത്സ തേടിയിരുന്നു. ഇവരുടെ മൂത്ത സഹോദരനും ഉസ്താദുമായ മുഹമ്മദാലിയും മുസ്ലീംലീഗ് നിയോജകമണ്ഡലം ഭാരവാഹിയും റിട്ട അദ്ധ്യാപകനുമായ ടിഎ സലാം, മകനും യൂത്ത് ലീഗ് നേതാവുമായ ഷുക്കൂര്‍ എന്നിവര്‍ ചേര്‍ന്നാണ് സഹോദരിമാരേയുംമകനേയും മര്‍ദ്ദിച്ചെന്നാണ് ഇവര്‍ പൊലീസിനു നല്‍കിയ  മൊഴി. ആശുപത്രിയില്‍ ചികിത്സ തേടിയ നിമിഷം മുതല്‍ നിരവധി പേര്‍  ഭീഷണിപ്പെടുത്തി. കേസില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ വക വരുത്തുമെന്ന്  ഭീഷണിപ്പെടുത്തിയതായുംസഹോദരിമാര്‍ മൊഴി നല്‍കി.

RELATED STORIES

Share it
Top