ലീഗ് നേതാക്കള്‍ കബളിപ്പിച്ചതായി ആരോപണം : സ്ഥലവും വീടും വാഗ്ദാനം ചെയ്ത് നിര്‍ധന കുടുംബത്തെ വഴിയാധാരമാക്കിയെന്ന്കാസര്‍കോട്: സര്‍ക്കാര്‍ മൂന്ന് സെന്റ് സ്ഥലവും വീടും അനുവദിക്കുന്നതിനിടയില്‍ ചിലര്‍ സ്ഥലവും വീടും വാഗ്ദാനം നല്‍കി ഒടുവില്‍ വഴിയാധാരമാക്കിയതായി മല്‍സ്യതൊഴിലാളി കുടുംബം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.അല്‍ഫലാഹ് ഫൗണ്ടേഷനും ഇതിന് നേതൃത്വം നല്‍കുന്ന ചില ലീഗ് നേതാക്കളുമാണ് തങ്ങളെ കബളിപ്പിച്ചെന്ന് ആരിക്കാടി കടവത്ത് സ്വദേശിയും കളത്തൂര്‍ ജാറം പരിസരത്ത് വാടക ക്വാട്ടേഴ്‌സില്‍ താമസിക്കാരനുമായ എ അസൈനാര്‍(60) പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ബംബ്രാണ വില്ലേജ് അധികൃതര്‍ അസൈനാറിനും കുടുംബത്തിനും മൂന്ന് സെന്റ് സ്ഥലും വീടും നിര്‍മിച്ച് കൊടുക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിനിടയിലാണ് സര്‍ക്കാരിന്റെ വീട് വാങ്ങേണ്ടെന്നും നല്ലൊരു വീട് തന്നെ തങ്ങള്‍ പണിത് തരാമെന്നും പറഞ്ഞ് അല്‍ഫലാഹ് ഫൗണ്ടേഷന്‍ ഭാരവാഹികളായ അഷ്‌റഫ് കര്‍ള, യൂസഫ് സുബ്ബയ്യക്കട്ട, അബ്ബാസലി കൊടിയമ്മ, എം പി ഖാലിദ് തുടങ്ങിയവര്‍ തങ്ങളെ സമീപിച്ചതെന്ന് അന്ധനായ അസൈനാറും മക്കളായ അബ്ദുല്‍ ജബ്ബാര്‍(24), നഫീസത്തുല്‍ മിസ്‌രിയ(20), വിധവയും അസുഖബാധിതയുമായ മരുമകള്‍ ലത്തീഫ എന്നിവര്‍ പറഞ്ഞു.ചെര്‍ക്കളം അബ്ദുല്ലയെ ആദരിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് 2015 ജൂലൈ 27ന് പൂക്കട്ടയില്‍ ഇവര്‍ക്കുള്ള വീടിന് കുറ്റിയടിക്കല്‍ ചടങ്ങും നടത്തിയിരുന്നു. ആറു മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി വീട് കൈമാറുമെന്നായിരുന്നു ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കുറ്റിയടിച്ചതല്ലാതെ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും തറ പോലും പണിതിട്ടില്ലെന്നും തങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ വാടക നല്‍കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും കൃത്യമായി നല്‍കിയില്ലെന്നും ഇതോടെ ജീവിതം വഴി മുട്ടിയതായി ഇവര്‍ പറഞ്ഞു.

RELATED STORIES

Share it
Top