ലീഗ് ഓഫിസിനു നേരെ അക്രമം

തളിപ്പറമ്പ്: മുസ്്‌ലിംലീഗ് പന്നിയൂര്‍ ശാഖാ ഓഫിസിനു നേരെ അക്രമം. കഴിഞ്ഞ ദിവസം രാത്രി ഓഫിസിന്റെ ജനല്‍ചില്ലുകളും ലൈറ്റുകളും എറിഞ്ഞുതകര്‍ത്തു. ബൈത്തുറഹ്്മ വീട് സമര്‍പ്പണ ഉദ്ഘാടനത്തിന്റെ ഭാഗമായി വില്ലേജ് ഓഫിസിന് സമീപം സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകളും ലീഗിന്റെ പതാകകളും നശിപ്പിച്ചിട്ടുണ്ട്. രാത്രി 11.30വരെ ഓഫിസില്‍ പ്രവര്‍ത്തകരുണ്ടായിരുന്നു. ഇതിനുശേഷമാണ് അക്രമം നടന്നത്. ജനറല്‍ സെക്രട്ടറി നാസര്‍ പന്നിയൂര്‍ തളിപ്പറമ്പ് പോലിസില്‍ പരാതി നല്‍കി.

RELATED STORIES

Share it
Top