ലീഗ് ഓഫിസിനു നേരെ അക്രമം

മേപ്പയ്യൂര്‍: അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് ഓഫി സായ ബാഫഖി തങ്ങള്‍ സ്മാരക സൗധം സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചതായി പരാതി.  ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് പഞ്ചായത്ത് ലീഗ് കമ്മിറ്റി  ആവശ്യപ്പെട്ടു.
അന്‍പതിനായിരത്തിലധികം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. പ്രതിഷേധ പ്രകടനത്തിന് പഞ്ചായത്ത് ലീഗ് പ്രസിഡന്റ് വിവി എം ബഷീര്‍, ജനറല്‍ സെക്രട്ടറി സി നാസര്‍, ഗ്രാമ പഞ്ചായത്ത് മെംബര്‍ കെ എം സുഹൈല്‍, കെ എം അബ്ദുല്‍ സലാം, കെ ഹാരിസ്, കെ ഹംസ മൗലവി, ആദില്‍ സി എം, അല്‍ത്താഫ് അലി  നേതൃത്വം നല്‍കി.ജില്ലാ ലീഗ് സെക്രട്ടറി സി പി എ അസീസ് മാസ്റ്റര്‍, നിയോജക മണ്ഡലം ് വൈസ് പ്രസിഡന്റ് എം കെ അബ്ദുര്‍ റഹ്മാന്‍ മാസ്റ്റര്‍,ഡിസിസി സെക്രട്ടറി ഇ അശോകന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ പി വേണുഗോപാല്‍, ഇ കുട്ടികൃഷ്ണന്‍ നായര്‍ സ്ഥലം സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top